Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malappuram

Malappuram

പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​കം; മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ മ​ല​പ്പു​റ​ത്ത് 18,987 പേ​ർ​ക്കു​കൂ​ടി അ​വ​സ​രം

മ​ല​പ്പു​റം: പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട്ട​ത്തി​ലെ അ​വ​സാ​ന​ത്തേ​തും മൂ​ന്നാ​മ​ത്തേ​തു​മാ​യ മെ​റി​റ്റ് ക്വാ​ട്ട​യു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ പു​തു​താ​യി 18,987 പേ​ർ​ക്കു കൂ​ടി അ​വ​സ​രം. ഇ​തോ​ടെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ത്തി​ലേ​തു​ൾ​പ്പെ​ടെ 57,669 കു​ട്ടി​ക​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റാ​യി. 13,783 പേ​ർ​ക്ക് മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്ന ഓ​പ്ഷ​നും ല​ഭി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 8213 പേ​ർ ഉ​ൾ​പ്പെ​ടെ 82,753 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് അ​പേ​ക്ഷ​ക​രാ​യു​ള്ള​ത്.

മെ​റി​റ്റ് ക്വാ​ട്ട​യു​ടെ മു​ഖ്യ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന​ത്തെ അ​ലോ​ട്ട്മെ​ന്‍റ് കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ 25084 പേ​ർ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് കാ​ത്തി​രി​ക്കേ​ണ്ടി വ​രും.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച​തു​ൾ​പ്പെ​ടെ 57,740 പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളാ​ണ് മ​ല​പ്പു​റ​ത്തു​ള്ള​ത്. ഇ​തി​ൽ 71 സീ​റ്റു​ക​ളാ​ണ് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

ഇ​വ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സീ​റ്റു​ക​ളാ​ണ്. ഈ​ഴ​വ, തി​യ്യ, ബി​ല്ല​വ (ഇ​ടി​ബി) -അ​ഞ്ച്, ക്രി​സ്ത്യ​ൻ (ഒ​ബി​സി) -ഒ​ന്ന്, എ​സ്‌​സി -ആ​റ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ -54, ബ്ലൈ​ൻ​ഡ് -നാ​ല്, വി​ശ്വ​ക​ർ​മ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണം. ജി​ല്ല​യി​ലെ ഏ​ക റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ 50 സീ​റ്റു​ക​ളി​ൽ 38 സീ​റ്റ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. സ്പോ​ർ​ട്സ് ക്വാ​ട്ട വി​ഭാ​ഗ​ത്തി​ൽ ആ​കെ​യു​ള്ള 1407 സീ​റ്റു​ക​ളി​ൽ 1095 എ​ണ്ണ​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റാ​യി. 312 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.

മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ന് മു​ത​ൽ അ​ടു​ത്ത മാ​സം മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാം. സ്കൂ​ളു​ക​ളി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. ആ​ദ്യ ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ളെ​പ്പോ​ലെ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കി​ല്ല.

ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ർ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കാ​ൻ അ​പേ​ക്ഷ പു​തു​ക്കി ന​ൽ​കേ​ണ്ടി​വ​രും. അ​ടു​ത്ത മാ​സം ആ​റി​ന് പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ തു​ട​ങ്ങും. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റു​ക​ൾ അ​ടു​ത്ത 13ന് ​ആ​രം​ഭി​ക്കും.

District News

കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ന്നു മ​ഞ്ചേ​രി ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ ജീ​ർ​ണാ​വ​സ്ഥ​യി​ൽ

മ​ഞ്ചേ​രി: കാ​ല​ങ്ങ​ളാ​യി ജീ​ർ​ണാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന മ​ഞ്ചേ​രി ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ര​ണ്ടു​നി​ല​ക​ളി​ലാ​യി ഓ​ടി​ട്ട കെ​ട്ടി​ടം ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് പ​ണി​ത​താ​ണ്.

നേ​ര​ത്തേ മു​ക​ൾനി​ല​യി​ൽ ട്രാ​ഫി​ക് സ്റ്റേ​ഷ​നും താ​ഴെ സി​ഐ ഓ​ഫീ​സു​മാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് സി​ഐ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ ട്രാ​ഫി​ക് സ്റ്റേ​ഷ​ൻ താ​ഴെ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടു​ക​ൾ പ​ല​തും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പേ ത​ക​ർ​ന്ന​താ​ണ്.

ഏ​റെ ക​ന​ത്തി​ൽ ടാ​റി​ട്ട് ഉ​യ​ർ​ത്തി​യ ത​റ​യി​ൽ ചൂ​ടു​കാ​ല​ത്ത് ക​സേ​ര​ക​ൾ താ​ഴ്ന്ന് പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പി​ന്നീ​ട് ടൈ​ൽ​സ് വി​രി​ച്ചാ​ണ് ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ട​ത്. നാ​ശോ​ൻ​മു​ഖ​മാ​യ കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ൻ​ജി​നിയ​ർ​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ ത​ന്നെ ഫ​ണ്ട് ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു.

ചോ​ർ​ച്ച കാ​ര​ണം നി​ന്നു​തി​രി​യാ​നി​ട​മി​ല്ലാ​തെ ഓ​ഫീ​സി​ൽ ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മ​ഞ്ചേ​രി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സി.​ടി. രാ​ജു ഏ​റ​നാ​ട് താ​ലൂ​ക്ക് വി​ക​സ​നസ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു.

District News

തൂവൂർ റെയിൽവെ പ്ലാ​റ്റ്‌​ഫോം ഷെ​ല്‍​ട്ട​ര്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു 

ക​രു​വാ​ര​കു​ണ്ട്: തു​വൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​മി​ച്ച പ്ലാ​റ്റ്‌​ഫോം ഷെ​ല്‍​ട്ട​ര്‍ പ്രി​യ​ങ്കാ ഗാ​ന്ധി എം​പി യാ​ത്ര​ക്കാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് എം​പി​യാ​യി​രി​ക്കെ അ​നു​വ​ദി​ച്ച 28 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ച്ച​ത്.

നി​ല​മ്പൂ​ര്‍ - ഷൊ​ര്‍​ണൂ​ര്‍ പാ​ത​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ട്രെ​യി​നു​ക​ള്‍​ക്കും സ്റ്റോ​പ്പു​ള്ള സ്റ്റേ​ഷ​നാ​ണ് തു​വൂ​ര്‍. ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് ഷെ​ല്‍​ട്ട​റു​ക​ള്‍ ഒ​രു​ക്കി​യ​ത്.

മ​ന്ത്രി എ.​പി. ​അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​സീ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി.​ടി.​ ജ​സീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​സ്ത​ഫ അ​ബ്ദു​ല്‍ ല​ത്തീ​ഫ് , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ന്‍.​പി.​ നി​ര്‍​മ​ല, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

മ​ഞ്ചേ​രി​യി​ൽ മ​ഴ​ക്കാ​ലപൂ​ർ​വ ശു​ചീ​ക​ര​ണ​വും രോ​ഗ​പ്ര​തി​രോ​ധ​വും പാ​ളു​ന്നു

മ​ഞ്ചേ​രി: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​ളു​ന്നു. പ്ര​തി​ദി​നം വ​യ​റി​ള​ക്ക​വും പ​ക​ർ​ച്ച​പ്പ​നി​യും ബാ​ധി​ച്ച് നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് മ​ഞ്ചേ​രി കോ​ള​ജ്കു​ന്നി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി വ​യ​റി​ള​ക്കം ബാ​ധി​ച്ച് മ​രി​ച്ച​ത്. മ​ഞ്ഞ​പ്പി​ത്തം, ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​പോ​ക്സ് എ​ന്നി​വ പി​ടി​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​വും കൊ​തു​കു നി​വാ​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യ​തി​നാ​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​രു​ന്നു. വി​വി​ധ കോ​ണു​ക​ളി​ൽനി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഇ​ത്ത​വ​ണ ന​ഗ​ര​ത്തി​ലെ ചി​ല ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ, ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​ർ, ഡി​എം​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട്, ഹെ​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

എ​ന്നാ​ൽ അ​നാ​രോ​ഗ്യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പാ​ത​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ൾ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഇ​വി​ടേ​ക്കൊ​ന്നും​ത​ന്നെ പ​രി​ശോ​ധ​നാസം​ഘം തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽനി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽനി​ന്നും മ​റ്റും മ​ലി​ന​ജ​ലം ഓ​ട​ക​ളി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല.

ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ, മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ിടങ്ങളിൽനിന്ന് പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം വ​ല്ല്യ​ട്ടി​പ്പ​റ​ന്പി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി പാ​ട​ത്ത് പ​ര​ക്കു​ക​യാ​ണ്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഇ​വി​ടെ കൊ​തു​കു​ക​ൾ പെ​രു​കി പ്ര​ദേ​ശ​വാ​സി​ക​ൾ രോ​ഗ​ഭീ​തി​യി​ലാ​ണ്. കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ഈ ​അ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

2018ൽ ​തൊ​ട്ട​ടു​ത്ത അ​യ​നി​ക്കു​ത്ത് കോ​ള​നി​യി​ലെ 38കാ​രി​യാ​യ വി​ട്ട​മ്മ എ​ച്ച്‌വ‌‌​ണ്‍ എ​ൻ​വ​ണ്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ച​തി​നെത്തു​ട​ർ​ന്ന് ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ഡ്രൈ​നേ​ജ് ഏ​താ​നും മീ​റ്റ​ർ നീ​ട്ടി​യെ​ങ്കി​ലും അ​ഴു​ക്കു​ചാ​ൽ മൂ​ടു​ന്ന​തി​നോ മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കു​ന്ന​ത് ത​ട​യു​ന്ന​തി​നോ നാ​ളി​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ഹോ​ട്ട​ലു​ക​ളി​ല്‍ സാ​ഹ​ച​ര്യം വൃ​ത്തി​ഹീ​നം; നോട്ടീസിൽ ഒതുങ്ങുന്നു ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​

ക​രു​വാ​ര​കു​ണ്ട് : ക്ലീ​ന്‍ ഷോ​ട്ട് കേ​ര​ള അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മ്പോ​ഴും ക​ര്‍​ശ​ന ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല ഹോ​ട്ട​ലു​ക​ളി​ലും റെസ്റ്ററന്‍റുക​ളി​ലും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത് ഇ​പ്പോ​ഴും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍.

ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, മ​ത്സ്യ-​മാം​സ വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ ക​ള്ള്ഷാ​പ്പു​ക​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി നോ​ട്ടീ​സ് ന​ല്‍​ക​ലി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്. വൃ​ത്തി​യും വെ​ടി​പ്പു​മി​ല്ലാ​തെ പ​ഴ​കി​യ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ല ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ജോ​ലി​യി​ലു​ള്ള​ത്.

പാ​കം ചെ​യ്ത ഭ​ക്ഷ​ണം മൂ​ടി​വെ​ക്കാ​റി​ല്ല. ഈ​ച്ച, എ​ലി, പാ​റ്റ എ​ന്നി​വ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
പാ​ച​ക​ത്തി​ന് സ​ഹാ​യി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ട​മ​ക​ള്‍ പ​രി​ശോ​ധി​ക്കാ​റി​ല്ല. ഹെ​ല്‍​ത്ത്കാ​ര്‍​ഡ്, പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

ക​രു​വാ​ര​കു​ണ്ടി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ല്‍നി​ന്ന് ബ്രോ​സ്റ്റ് ക​ഴി​ച്ച​വ​ര്‍​ക്ക് മു​ന്‍​പ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു. ഛര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും പി​ടി​പെ​ട്ട് നി​ര​വ​ധി പേ​ര്‍ ക​രു​വാ​ര​കു​ണ്ടി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു.​

അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നാ​ണ് ആ​രോ​പ​ണം.

District News

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞിട്ട് മൂ​ന്നു​മാ​സം : തൂ​ത പാ​ല​ത്തി​ൽ വി​ള്ള​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു മൂ​ന്നു മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും പു​തി​യ തൂ​ത​പ്പാ​ല​ത്തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തുനി​ന്ന് പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​ക്കും റോ​ഡി​നും ഇ​ട​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട് ടാ​റും മെ​റ്റ​ലും താ​ഴ്ന്നു പോ​കു​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

വി​ള്ള​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ക​രാ​റു​കാ​ർ സ്ഥ​ല​ത്തെ​ത്തി കോ​ണ്‍​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ചു പാ​ല​ത്തി​ലെ വി​ള്ള​ൽ അ​ട​ക്കു​ക​യാ​യി​രു​ന്നു.

റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഫ്ബി ഫ​ണ്ടി​ൽനി​ന്ന് 364 കോ​ടി രൂ​പ ചെ​ല​വി​ട്ടു​ള്ള മു​ണ്ടൂ​ർ തൂ​ത നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ല​പ്പു​റം-​പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ തൂ​ത പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പു ത​ന്നെ മു​ണ്ടൂ​ർ മു​ത​ൽ തൂ​ത വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ റോ​ഡ് വ്യാ​പ​ക​മാ​യി വി​ണ്ടു​കീ​റി​യ​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. തൂ​ത​പ്പു​ഴ​യ്ക്കു കു​റു​കേ പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി 10 മീ​റ്റ​ർ വീ​തി​യി​ലും 140 മീ​റ്റ​ർ നീ​ള​ത്തി​ലും പ​ണി​ത പു​തി​യ തൂ​ത​പ്പാ​ലം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു​മു​ന്പു ക​ഴി​ഞ്ഞ മാ​ർ​ച്ച് 15നാ​ണ് നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ : നി​ലമ്പൂ​രി​ൽ പോ​ലീ​സിന്‍റെ മെ​ഗാ മാ​ര​ത്ത​ൺ

നി​ലമ്പൂ​ർ: ല​ഹ​രിസം​ഘ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി നി​ലമ്പൂ​രി​ൽ മെ​ഗാ മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ച് പോ​ലീ​സ്. ല​ഹ​രി​ക്കെ​തി​രേയു​ള്ള മാ​ര​ത്ത​ണി​ൽ ആ​വേ​ശം പ​ക​ർ​ന്ന് എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണും പ​ങ്കെ​ടു​ത്തു. ക​നോ​ലി പ്ലോ​ട്ടി​ൽനി​ന്ന് ആരം​ഭി​ച്ച മാ​ര​ത്ത​ണ്‍ ച​ന്ത​ക്കു​ന്നി​ൽ സ​മാ​പി​ച്ചു.

ല​ഹ​രി സം​ഘ​ങ്ങ​ളെ ഇ​നി നി​ല​ന്പൂ​രി​ന്‍റെ മ​ണ്ണി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തി​യ മാ​ര​ത്ത​ണി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ മാ​ര​ത്ത​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ ല​ഹ​രി സം​ഘ​ങ്ങ​ളെ തു​ട​ച്ചു​നീ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​ർ എ​സ്എ​ച്ച്ഒ ബി.​എ​സ്.​ ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, വൈ​സ് ചെ​യ​ർ​മാ​ൻ കൂ​മ​ഞ്ചേ​രി ഷൗ​ക്ക​ത്ത​ലി, നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​ർ, നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി വി​ശ്വം​ഭ​ര​ൻ, എ​സ്ഐ ജാ​ബി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഭാഗമായി നി​ര​വ​ധി പേ​ർ പോ​ലീ​സ് വ​ല​യി​ലാ​യി. നി​ല​ന്പൂ​രി​ൽ തൂ​ഫാ​ന്‍റെ വി​ജ​യ​ത്തി​നാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മാ​ര​ത്ത​ണി​ൽ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വ​നി​ത​ക​ൾ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ വ​ൻ ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു. ച​ന്ത​ക്കു​ന്നി​ൽ ന​ട​ന്ന സ​മാ​പ​നം പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ക്യ​ദാ​ർ​ഢ്യവുമായി ഹി​ൽടോ​പ് പ​ബ്ലി​ക് സ്കൂ​ൾ

ഏ​ലം​കു​ളം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഹി​ൽ ടോ​പ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച സോ​ളി​ഡാ​രി​റ്റി മി​നി മാ​ര​ത്ത​ൺ ശ്ര​ദ്ധേ​യ​മാ​യി. ല​ഹ​രി​മു​ക്ത സ​മൂ​ഹ​മെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മാ​ര​ത്ത​ൺ ന​ട​ത്തി​യ​ത്.

മു​തു​കു​റു​ശി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ഹി​ൽ ടോ​പ് സ്കൂ​ൾ പ​രി​സ​ര​ത്ത് സ​മാ​പി​ച്ച മാ​ര​ത്ത​ണി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കാ​ളി​ക​ളാ​യി. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും ജ​ന​ശ്ര​ദ്ധ നേ​ടി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ന​ജ്മ ത​ബ്ശീ​റ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റാ​ഫ​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ലീ​ൽ, സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സി​ല്‍ അം​ഗ​ങ്ങ​ളാ​യി 2000 പേ​ര്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: അ​ന്താ​രാ​ഷ‌്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​ഇ​എ​സ് അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് കാ​മ്പ​യി​നി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളും ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യി. എം​ഇ​എ​സ് അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​എ. ഫ​സ​ല്‍ ഗ​ഫൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് ബാ​ഡ്ജ് പ്ര​കാ​ശ​നം ചെ​യ്തു.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ലോ​ഗോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. തു​ട​ര്‍​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ ഒ​രു​മി​ച്ച് തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് ബാ​ഡ്ജ് ധ​രി​ച്ച് ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ​ത്തോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.​എം​ഇ​എ​സ് അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ഡീ​ന്‍ ഡോ. ​ഗി​രീ​ഷ് രാ​ജ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജീ​വ​ന​ക്കാ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കടുങ്ങപുറത്ത് ഏ​കാം​ഗ നാ​ട​കം

പു​ഴ​ക്കാ​ട്ടി​രി: ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് അ​ര​ങ്ങൊ​രു​ക്കി "അ​രു​ത്' എ​ന്ന ഏ​കാം​ഗ നാ​ട​കം. അ​ന്താ​രാ​ഷ‌്ട്ര ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലാ​ണ് അ​ഷ്‌​റ​ഫ് മു​ന്ന "അ​രു​ത്' എ​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ഏ​കാം​ഗ നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

നാ​ട​ക​ത്തി​ന്‍റെ 172-ാം വേ​ദി​യാ​യി​രു​ന്നു സ്‌​കൂ​ളി​ലേ​ത്. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളും വ്യ​ക്തി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെയും സ​മൂ​ഹ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ല്‍ അ​ത് സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നാ​ട​കത്തിൽ അ​വ​ത​രി​പ്പി​ച്ചിട്ടുണ്ട്.

പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ജി.​ അ​നു​പ​മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ സൈ​ത​ല​വി, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് സി​പി​ഒ കെ.​ മോ​ഹ​ന്‍​ദാ​സ്, സു​രേ​ഷ് കു​മാ​ര്‍, സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ പി. ​ജി​തേ​ഷ്, വി.​ സി​ദ്ദീ​ഖ്, എം.​ ശ്രീ​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ആ​ര്‍​ആ​ര്‍​ടി​ക്ക് വാ​ഹ​നം ല​ഭ്യ​മാ​ക്കി പ്രി​യ​ങ്ക ഗാ​ന്ധി എം​പി

നി​ല​മ്പൂ​ര്‍: മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം നേ​രി​ടു​ന്ന​തി​ന് നി​ല​മ്പൂ​ര്‍ ആ​ര്‍​ആ​ര്‍​ടി​ക്ക് സിഎ​സ്ആ​ര്‍ ഫ​ണ്ടി​ലൂ​ടെ അ​ത്യാ​ധു​നി​ക ടൊ​യോ​ട്ട ഹൈ​ല​ക്‌​സ് വാ​ഹ​നം ല​ഭ്യ​മാ​ക്കി പ്രി​യ​ങ്ക ഗാ​ന്ധി എം​പി.

ഏ​ത് ഭൂ​പ്ര​ദേ​ശ​ത്തും അ​തി​വേ​ഗ​ത​യി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ന്ന ഓ​ഫ് റോ​ഡ് വാ​ഹ​നം 53 ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. വാ​ഹ​നം ഫ്‌​ളാ​ഗ് എം​പി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
വ​ന്യ​മൃ​ഗ ശല്യം സ​ങ്കീ​ര്‍​ണ​മാ​ണെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി ചേ​ര്‍​ന്ന് ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

പ്രി​യ​ങ്കാ ഗാ​ന്ധി ന​ല്‍​കി​യ വാ​ഹ​നം വ​നം വ​കു​പ്പി​ന് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​നി​ല്‍ കൂ​ടി ഒ​രു വാ​ഹ​നം ല​ഭ്യ​മാ​യാ​ല്‍ അ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

ച​ട​ങ്ങി​ല്‍ വ​കു​പ്പ് മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ., നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി​എ​ഫ്ഒ ജി. ​ധ​നി​ക് ലാ​ല്‍ , നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​ര്‍. നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് എ​സി​എ​ഫ് അ​നീ​ഷ സി​ദ്ദി​ഖ് തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ഓ​ട്ടോ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണം: എ​ച്ച്എം​എ​സ്

മ​ല​പ്പു​റം:​ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മി​നി​മം ചാ​ർ​ജ് ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ന് 50 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ച്ച്എം​എ​സ്) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ കൊ​ണ്ടോ​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ മ​ന്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ​ലാം അ​ങ്ങാ​ടി​പ്പു​റം, ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹ്മാ​ൻ ചി​റ​യി​ൽ, സ​മീ​ർ പാ​ണ്ടി​ക്കാ​ട്, ഷ​രീ​ഫ് പാ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ​മ​സ്ത സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു

മ​ല​പ്പു​റം: ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ട്ട സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​യു​ടെ സ്ഥാ​പ​ക​ദി​നം ജി​ല്ല​യി​ൽ വി​പു​ല​മാ​യി ആ​ച​രി​ച്ചു. സ്ഥാ​പ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​സ്ത​യു​ടെ ച​രി​ത്രം, സേ​വ​ന​പാ​ര​ന്പ​ര്യം, വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ അ​നു​സ്മ​രി​ച്ച് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ, പ​താ​ക ഉ​യ​ർ​ത്ത​ൽ, പ്രാ​ർ​ഥ​നാസം​ഗ​മം, മ​ഖാം സി​യാ​റ​ത്ത് എ​ന്നി​വ ന​ട​ന്നു.

സ​മ​സ്ത ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ൽ ന​ട​ന്ന സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ള്ള മു​സ്‌ലി​യാ​ർ പ​താ​ക ഉ​യ​ർ​ത്തി.

സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. റ​ഹ്മാ​ൻ ഫൈ​സി കാ​വ​നൂ​ർ, എ​സ്എം​എ​ഫ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, എ​സ്‌്‌വൈ​എ​സ് ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം എ​ട​ക്ക​ര, സ​യ്യി​ദ് കെ.​കെ.​എ​സ്. ബാ​പ്പു​ട്ടി ത​ങ്ങ​ൾ, ഷാ​ഹു​ൽ ഹ​മീ​ദ് മേ​ൽ​മു​റി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പാ​ണ​ക്കാ​ട് മ​ഖാ​മി​ൽ ന​ട​ന്ന സി​യാ​റ​ത്തി​ന് സ​മ​സ്ത ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. റ​ഹ്മാ​ൻ ഫൈ​സി കാ​വ​നൂ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ​സ്ത​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

District News

‘ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ​യും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണം’

കോ​ട്ട​ക്ക​ൽ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ​യും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​യി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യ കി​ട​മ​ത്സ​രം ഉ​ണ്ടാ​ക​രു​തെ​ന്നും ത​ദ്ദേ​ശ മ​ന്ത്രി കെ.​എം. ഷാ​ജി.

മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യോ​ജ​ന പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​നും നൂ​ത​ന വി​ക​സ​ന ആ​ശ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്കും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ​ക്കും ന​ട​ത്തി​യ ജി​ല്ലാ​ത​ല സം​യോ​ജ​ന ശി​ല്പ​ശാ​ല കോ​ട്ട​ക്ക​ൽ പി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്ത് ത​ന്നെ സ്ത്രീ ​ശ​ക്തീ​ക​ര​ണ രം​ഗ​ത്തെ ഉ​ജ്വ​ല ച​രി​ത്ര​മാ​ണ് കു​ടും​ബ​ശ്രീ​യു​ടേ​ത്. സ്ത്രീ​സ​മൂ​ഹം കൂ​ടി കു​ടും​ബ പു​രോ​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​പ്പോ​ൾ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​ത്. സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ൽ തു​ല്യ​ത​യി​ല്ലാ​ത്ത മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി. പു​തി​യ കാ​ല​ത്തെ അ​തി​ജീ​വ​ന​ത്തി​ന് വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എം​എ​ൽ​എ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​കെ. നാ​സ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി രോ​ഹി​ൽ​നാ​ഥ്, ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​കെ. വി​മ​ൽ​രാ​ജ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ്, ഉ​മ്മു​സ​യീ​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വാ​ക്ക​യി​ൽ അ​ക്ബ​ർ അ​റ​സ്റ്റി​ൽ

നി​ലമ്പൂർ: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പൊ​യി​ൽ സ്വ​ദേ​ശി വാ​ക്ക​യി​ൽ അ​ക്ബ​ർ (56) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. നി​ല​ന്പൂ​ർ രാ​മം​കു​ത്തു​ള്ള വീ​ട് കു​ത്തി​പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ണ്‍ അ​ഞ്ചി​ന് രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ല​ന്പൂ​ർ രാ​മം​കു​ത്ത് സ്വ​ദേ​ശി​നി അ​ക്ക​രെ​പീ​ടി​ക റു​ഖി​യ​യു​ടെ വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 10000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു.

റു​ഖി​യ, മ​ക​ൻ നാ​സ​ർ, നാ​സ​റി​ന്‍റെ ഭാ​ര്യ ഷി​ഫാ​ന​യും കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വം ന‌​ട​ന്ന ദി​വ​സം നാ​സ​ർ മൈ​സൂ​രു​വി​ലേ​ക്ക് പോ​യ​തി​നാ​ൽ റു​ഖി​യ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ത്രി വീ​ടു​പൂ​ട്ടി തൊ​ട്ട​ടു​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​പോ​യി. രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി വി.​കെ. വി​ശ്വം​ഭ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കു​ക​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ത്തി​വ​രി​ക​യു​മാ​യി​രു​ന്നു. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി മേ​ലാ​റ്റൂ​ർ ഭാ​ഗ​ത്ത് ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ജ​യി​ലി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട മ​റ്റൊ​രു മോ​ഷ​ണ കേ​സി​ലെ പ്ര​തി​യോ​ടൊ​പ്പ​മാ​യി​രു​ന്നു അ​ക്ബ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

പോ​ലീ​സി​നെ ക​ണ്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണ മു​ത​ലു​ക​ൾ വി​റ്റ് ഗോ​വ​യി​ലും മ​റ്റും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന അ​ക്ബ​ർ ക​ഴി​ഞ്ഞ​ത​വ​ണ നേ​പ്പാ​ളി​ൽ കൂ​ട്ടു​പ്ര​തി​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ക്ബ​ർ ക​ഴി​ഞ്ഞ മേ​യ് അ​വ​സാ​ന​മാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

രാ​ത്രി​യി​ൽ ട്രെ​യി​നി​ൽ വ​ന്ന് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​സ്ഐ ര​തീ​ഷ്, എ​എ​സ്ഐ സു​നി​ത, സി​പി​ഒ അ​ന​സ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സാ​ബി​റ​ലി, പി.​സ​ജീ​ഷ്, സി.​കെ. സ​ജേ​ഷ്, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

മാ​ർ​ക്ക​റ്റ് റോ​ഡ് തു​റ​ന്നു​കൊ​ടു​ത്ത് ന​ഗ​ര​സ​ഭ: ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​ശ്വാ​സം

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ തു​റ​ന്നു​കൊ​ടു​ത്തു. ഇ​തോ​ടെ മാ​ർ​ക്ക​റ്റി​ന​ക​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് താത്കാ​ലി​ക ആ​ശ്വാ​സ​മാ​യി. റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ളെ​ത്താ​തെ ക​ച്ച​വ​ടം കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക​റ്റി​ൽനി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ക​ച്ച​വ​ട​ക്കാ​ർ ഒ​രു​ങ്ങി നി​ൽ​ക്കെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി.

മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ൽനി​ന്ന് ആ​രം​ഭി​ച്ച് ടൗ​ണ്‍ ഹാ​ൾ റോ​ഡി​ലേ​ക്കു​ള്ള ഈ ​വ​ഴി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്ന് മാ​ർ​ക്ക​റ്റി​ന​ക​ത്തെ വ്യാ​പാ​രി​ക​ൾ നി​ര​ന്ത​ര​മാ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ നി​ർ​മാ​ണ പ്ര​വൃ​ത്തി ക​രാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്ന ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി കെ​ട്ടി​ട നി​ർ​മാ​ണ ആ​വ​ശ്യാ​ർ​ഥം ഇ​തി​ലൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ഴി വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളി​ൽനി​ന്ന് കോ​ടി​ക​ൾ പി​രി​ച്ചെ​ടു​ത്താ​ണ് ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ആ​ദ്യ​ഘ​ട്ടം പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. പി​രി​ച്ചെ​ടു​ത്ത കോ​ടി​ക​ൾ വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ച​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്ന ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും കോ​ടി​ക​ൾ വേ​ണ്ടി​വ​രും.

District News

ലോ​ക​ക​പ്പ് ആ​വേ​ശം ഏ​റ്റു​വാ​ങ്ങി വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക കൂ​ട്ടു​കെ​ട്ട്

മ​ഞ്ചേ​രി: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റും മ​ല​പ്പു​റ​ത്തി​ന്‍റെ ഫു​ട്ബോ​ൾ ല​ഹ​രി വി​ളി​ച്ചോ​തി​യും മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.

വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. പ്രി​യ​പ്പെ​ട്ട ടീ​മു​ക​ളു​ടെ ജേ​ഴ്സി​യ​ണി​ഞ്ഞും പ​താ​ക​ക​ൾ ഏ​ന്തി​യും നൂ​റു​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന ത​ക​ർ​പ്പ​ൻ ടീം ​ഫാ​ൻ​സ് റാ​ലി പ്ര​ധാ​നാ​ധ്യാ​പി​ക വി. ​സി​ന്ധു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​ർ പ​ര​സ്പ​രം മ​ത്സ​രി​ച്ച് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച​തോ​ടെ സ്കൂ​ൾ അ​ങ്ക​ണം ആ​വേ​ശ​ക്ക​ട​ലാ​യി.

റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക പ്ര​തി​ഭ മാ​റ്റു​ര​ച്ച ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. കാ​ണി​ക​ളി​ൽ ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി​യ ഫു​ട്ബോ​ൾ ജ​ഗ്ലിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ന്തു​മാ​യി പ​യ​റ്റി​യ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം ഏ​റെ കൈ​യ​ടി നേ​ടി.

തു​ട​ർ​ന്ന് ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ കാ​യി​ക അ​ധ്യാ​പ​ക​രാ​യ പ്ര​സൂ​ണ്‍, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ഞ്ചേ​രി: ലോ​ക​ക​പ്പി​നെ സ്വാ​ഗ​തം ചെ​യ്ത് മ​ഞ്ചേ​രി ചു​ള്ള​ക്കാ​ട് ജി​യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പെ​നാ​ൽ​റ്റി കി​ക്ക് മ​ത്സ​രം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക പി.​ജെ. നി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.

District News

തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ ടെ​ൻ​ഡ​ർ വി​വാ​ദം; പ്ര​സി​ഡ​ന്‍റി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം

മ​ഞ്ചേ​രി: ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യാ​തെ മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ട്ട് തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി പ്ര​സി​ഡ​ന്‍റ് ര​ഹ​സ്യ​മാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​താ​യി ആ​രോ​പ​ണം.

മു​ന്ന​ണി​യി​ലെ കോ​ണ്‍​ഗ്ര​സ്, ലീ​ഗ് അം​ഗ​ങ്ങ​ളെ​പ്പോ​ലും അ​റി​യി​ക്കാ​തെ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. മു​ഹ​മ്മ​ദ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ടെ​ൻ​ഡ​ർ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

വ​ൻ അ​ഴി​മ​തി ല​ക്ഷ്യ​മി​ട്ട് സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി പ്ര​സി​ഡ​ന്‍റ് ര​ഹ​സ്യ ക​രാ​റു​ണ്ടാ​ക്കി​യെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ ശേ​ഷ​മാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തും അ​ട​ങ്ക​ൽ തു​ക നി​ശ്ച​യി​ക്കു​ന്ന​തും.

എ​ന്നാ​ൽ എ​ല്ലാ​വി​ധ ച​ട്ട​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മാ​സം 15ന് ​പ​ക​ൽ ര​ണ്ടി​ന് മു​ന്പാ​യി ടെ​ൻ​ഡ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണ​മെ​ന്നും വൈ​കീ​ട്ട് നാ​ലി​ന് തു​റ​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ​ര​സ്യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ദു​രൂ​ഹ​മാ​യി ന​ട​ത്തി​യ ഈ ​അ​ന​ധി​കൃ​ത ടെ​ൻ​ഡ​ർ ന​ട​പ​ടി ഉ​ട​ന​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ആ​രോ​പ​ണം വാ​സ്ത​വവി​രു​ദ്ധം: പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ്

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക്ക് എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. മു​ഹ​മ്മ​ദ്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും ഭ​ര​ണ സ​മി​തി തീ​രു​മാ​ന​മി​ല്ലാ​തെ ഇ​ത് അ​സാ​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ളി​ലും മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ലും എ​ൽ​എ​സ്ജി​ഡി വെ​ബ്സൈ​റ്റി​ലും ഇ​ത് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച ഒ​രു പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ ഭ​ര​ണസ​മി​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

District News

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കു​ടും​ബ​ത്തിന് ല​ഭി​ച്ച തു​ക ത​ട്ടി​യെ​ടു​ത്ത​തി​ൽ മു​ഖ്യ​മ​ന്ത്രി​ ഇ​ട​പെ​ട്ടു

നി​ലമ്പൂർ: ക​രു​ളാ​യി വ​ന​ത്തി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ചോ​ല​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ലെ മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ ന​ഗ​റി​ലെ മ​ണി​യു​ടെ കു​ടും​ബ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

മ​ണി​യു​ടെ മ​ര​ണ​ത്തെത്തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച തു​ക​യ​ട​ക്കം എ​ട്ട് ല​ക്ഷം രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽനി​ന്ന് ത​ട്ടി​യെ​ടു​ത്ത വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നെത്തു​ട​ർ​ന്നാ​ണ് വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ റ​വ​ന്യു-​ആ​ഭ്യ​ന്ത​ര വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ത​ട്ടി​യെ​ടു​ത്ത തു​ക​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ത​യാ​റാ​ക്കി ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന് നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്കും പൂ​ക്കോ​ട്ടും​പാ​ടം എ​സ്എ​ച്ച്ഒ​ക്കും നി​ർ​ദേ​ശം ന​ൽ​കി. മ​ണി​യു​ടെ ഭാ​ര്യ മ​ഞ്ജു​വി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി വ​നം​വ​കു​പ്പ് ന​ൽ​കി​യ അ​ഞ്ച് ലക്ഷം രൂ​പ അ​ട​ക്കം 12 ല​ക്ഷം രൂ​പ മ​ഞ്ജു​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​രു​ന്നു. മ​ഞ്ജു ന​ൽ​കി​യ മൊ​ഴി​ക്കൊ​പ്പം പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി അ​യ​ച്ച തു​ക​യും എ​ടി​എം കാ​ർ​ഡ് വ​ഴി പി​ൻ​വ​ലി​ച്ച തു​ക​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽനി​ന്ന് നി​ർ​ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ന​ഷ്ട​മാ​യ തു​ക അ​ഞ്ചു ദി​വ​സ​ത്തി​ന​കം തി​രി​ച്ച​ട​യ​ക്ക​ണ​മെ​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​വ​ർ​ക്ക് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ണി​യു​ടെ കി​ട​പ്പുരോ​ഗി​യാ​യ മ​ക​ള​ട​ക്കം നാ​ല് മ​ക്ക​ളു​ടെ തു​ട​ർ​ജീ​വി​ത​ത്തി​നു​ള്ള പ​ണ​മാ​ണ് ഭാ​ര്യ​യു​ടെ അ​റി​വി​ല്ലാ​യ്മ മു​ത​ലെ​ടു​ത്ത് ഗൂ​ഗി​ൾ പേ ​എ​ടി​എം ര​ഹ​സ്യ​കോ​ഡു​ക​ൾ മ​ന​സി​ലാ​ക്കി ത​ട്ടി​യെ​ടു​ത്ത​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ത​ന്നെ​യാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​ത്.

2025 ജ​നു​വ​രി നാ​ലി​ന് വൈ​കീ​ട്ട് 6.30ന് ​കു​ട്ടി​ക​ളെ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ലാ​ക്കി​യ ശേ​ഷം മ​റ്റു​കു​ട്ടി​ക​ൾ​ക്ക് പ​നി​ക്കു​ള്ള മ​രു​ന്ന് വാ​ങ്ങി ക​രു​ളാ​യി ച​ളി​പ്പാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്ന ചെ​റി​യു​ടെ ജീ​പ്പി​ൽ ക​ണ്ണി​ങ്കൈ ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം ക​രി​ന്പു​ഴ ക​ട​ന്ന് വെ​റ്റി​ല​ക്കൊ​ല്ലി വ​ഴി വി​ള​ക്കു​പാ​റ​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽപ്പെ​ട്ട​ത്. കു​ട്ടി​യെ​യും എ​ടു​ത്ത് ന​ട​ക്കു​ക​യാ​യി​രു​ന്ന മ​ണി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​തോ​ടെ കു​ട്ടി ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ണു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ക്ഷ​പ്പെ​ട്ടു. ക​രു​ളാ​യി​യി​ൽനി​ന്ന് 25 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​യി​രു​ന്നു അ​പ​ക​ടം.

പി​ന്നീ​ട് വ​ന​പാ​ല​ക​ർ എ​ത്തി പ​രി​ക്കേ​റ്റ് കി​ട​ന്ന മ​ണി​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നെ​ഞ്ചി​ലും ത​ല​യി​ലും കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ​താ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.

District News

ല​ഹ​രി​ക്കെ​തി​രേ സോ​ളോ റ​ണ്‍; 28 കി​ലോ​മീ​റ്റ​ർ ഓ​ടി അ​ബൂ​ബ​ക്ക​ർ നെ​ച്ചി​ക്ക​ണ്ട​ൻ

മ​ങ്ക​ട: ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്കെ​ത്തി​ക്കാ​ൻ നാ​ടു​കാ​ണി ചു​രം കീ​ഴ​ട​ക്കി, 28 കി​ലോ​മീ​റ്റ​ർ സോ​ളോ റ​ണ്ണി​ലും തി​ള​ങ്ങി അ​ബൂ​ബ​ക്ക​ർ നെ​ച്ചി​ക്ക​ണ്ട​ൻ. കോ​ട്ട​ക്കു​ന്ന് ഫാ​ൽ​ക്ക​ൻ​സ് സ്പോ​ർ​ട്സ് ക്ല​ബ് ല​ഹ​രിവി​രു​ദ്ധ​പ്ര​ചാ​ര​ണ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സോ​ളോ റ​ണ്ണി​ൽ മു​ന്നി​ലെ​ത്തി താ​ര​മാ​യി​രി​ക്കു​ക​യാ​ണ് പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലെ അ​ബൂ​ബ​ക്ക​ർ.

ഇ​ന്ന​ലെ മ​ല​പ്പു​റ​ത്തുനി​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്ക് 28 കി​ലോ​മീ​റ്റ​ർ ദൂ​രം അ​ബൂ​ബ​ക്ക​ർ സോ​ളോ റ​ണ്ണി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. വെ​റും ര​ണ്ട് മ​ണി​ക്കൂ​ർ 45 മി​നി​റ്റി​നു​ള്ളി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ അ​ദ്ദേ​ഹം, കാ​യി​കപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് തെ​ളി​യി​ച്ചു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന നാ​ടു​കാ​ണി ചു​രം റ​ണ്ണി​ലും അ​ബൂ​ബ​ക്ക​ർ മു​ന്നി​ലെ​ത്തി​യി​രു​ന്നു. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന, കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും വ​ന്യ​ജീ​വി സാ​ന്നി​ധ്യ​വും കൊ​ണ്ട് സാ​ഹ​സി​ക യാ​ത്രി​ക​ർ​ക്കു​പോ​ലും വെ​ല്ലു​വി​ളി​യാ​കു​ന്ന നാ​ടു​കാ​ണി ചു​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 21 കി​ലോ​മീ​റ്റ​ർ ഓ​ട്ട​മെ​ന്ന ദൗ​ത്യം വ​ലി​യ മാ​ധ്യ​മ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രു​ന്നു ഓ​ട്ടം.

District News

ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത്: 1000 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി

മ​ഞ്ചേ​രി: ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ൽ ന​ട​ന്ന ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ൽ 1000 കേ​സു​ക​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കി. ജി​ല്ല​യി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന​തും പി​ഴ​യൊ​ടു​ക്കി തീ​ർ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ൾ, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ബാ​ങ്കി​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച​ത്, സി​വി​ൽ കേ​സു​ക​ൾ, ഇ​ല​ക്‌ട്രി​സി​റ്റി ഒ​പി​ക​ൾ, മ​റ്റ് വി​വി​ധ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് കോ​ടി രൂ​പ​യു​ടെ വ്യ​വ​ഹാ​ര​ങ്ങ​ളാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്.

പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ എ.വി. മൃ​ദു​ല, ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജു​മാ​യ എം. ​ഷാ​ബി​ർ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ജി​ല്ലാ ജ​ഡ്ജി​മാ​രാ​യ ടി.​ജി. വ​ർ​ഗീ​സ്, എ​സ്. ശ്രീ​ജി​ത്ത്, എം.​പി. ഷൈ​ജ​ൽ, ടി.​ബി. ഫ​സീ​ല, സ​ബ് ജ​ഡ്ജ് ബി. ​എ​സ്. സ​ജി​നി, മു​ൻ​സി​ഫു​മാ​രാ​യ എ​ൽ. ഉ​ഷ, സി. ​സാ​നു, റി​ട്ട. ജി​ല്ലാ ജ​ഡ്ജി ര​മേ​ശ് ഭാ​യ് എ​ന്നി​വ​ർ പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ച്ചു.

District News

മെ​ഡി​സെ​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെഎ​സ്എ​സ്പി​എ

പെ​രി​ന്ത​ൽ​മ​ണ്ണ: ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്നും കെഎസ്എ​സ്പി​എ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ ക്യാ​ന്പ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി. വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ബ്ദു​ൾ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മു​ല്ല​ശേ​രി ശി​വ​രാ​മ​ൻ നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പോ​ൾ പി.​ആ​ലീ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. സു​ന്ദ​ര​ൻ, സെ​ക്ര​ട്ട​റി ടി.​വി. ര​ഘു​നാ​ഥ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​നാ​ഥ​ൻ, പി. ​സ​ക്കീ​ർ ഹു​സൈ​ൻ,

പി.​സി. ജ​യ​രാ​ജ്, ടി.​എ. ജോ​ണ്‍, പി. ​സു​രേ​ഷ്, ടി.​പി. ഭ​ര​ത​ൻ, ഇ.​ മു​ഹ​മ്മ​ദാ​ലി, ഇ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, മാ​ന​വി​ക്ര​മ​രാ​ജ​ൻ, പി.​ സ​ദാ​ന​ന്ദ​ൻ, മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ, എ​സ്.​വി. മോ​ഹ​ന​ൻ, മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ൻ, കെ. ​എം. ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​രി​പ്പൂ​ർ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ കേ​സ്: മൂ​ന്ന് യു​വാ​ക്ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് സ​മീ​പം പ​ള്ളി​യാ​ളി പീ​ടി​യേ​ക്ക​ൽ സ​ൽ​മാ​ൻ സാ​ലി​ഹ് (26), പ​ര​പ്പ​ന​ങ്ങാ​ടി ഒ​ട്ടു​മ്മ​ൽ ബീ​ച്ച് പൂ​ക്കൂ​ന്‍റെ പൂ​ര​ക്ക​ൽ സാ​ദി​ഖ് (38), തി​രൂ​ർ കൂ​ട്ടാ​യി പു​ത്ത​ൻ​വീ​ട്ടി​ൽ പി.​വി. സു​ബൈ​ർ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ദേ​ശ​ത്ത് നി​ന്ന് സ്വ​ർ​ണ​വു​മാ​യി എ​ത്തു​ന്ന ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്യാ​ൻ എ​ത്തി​യ 13 പേ​ർ ഏ​താ​നും ദി​വ​സം മു​ന്പ് പി​ടി​യി​ലാ​യി​രു​ന്നു.

ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം ത​ട്ടാ​നെ​ത്തി​യ​വ​രി​ൽ നി​ന്ന് ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ളും 14 മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ പ​ട​ന്നോ​ട്ട് സ്വ​ദേ​ശി കൈ​പ്പേ​ക​ണ്ടി അ​ൻ​സാ​ർ, പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ ക​ട​പ്പു​റം സ്വ​ദേ​ശി അ​ലി അ​ക്ബ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ക​വ​ർ​ച്ചാ സം​ഘം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ സ​ന്ദേ​ശ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​പ്പോ​ൾ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ സ​ൽ​മാ​ൻ സാ​ലി​ഹ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക​രി​പ്പൂ​രി​ൽ വി​മാ​നം ഇ​റ​ങ്ങി അ​പ്ര​ത്യ​ക്ഷ​നാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ൽ​മാ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് കു​ടും​ബം ക​രി​പ്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ സ​ൽ​മാ​നെ ക​ണ്ടെ​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്‍റെ ചു​ര​ള​ഴി​യു​ന്ന​ത്. സ​ൽ​മാ​ൻ സാ​ലി​ഹ് ഗ​ൾ​ഫി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ഏ​ൽ​പ്പി​ച്ച സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക​ത​മാ​യി. ഈ ​സ്വ​ർ​ണം കൈ​പ്പ​റ്റു​ന്ന​തി​നാ​യി​രു​ന്നു ക​രി​പ്പൂ​രി​ൽ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘം എ​ത്തി​യ​ത്.

അ​തേ​സ​മ​യം ഗ​ൾ​ഫി​ൽ നി​ന്ന് സ്വ​ർ​ണം കൈ​പ്പ​റ്റി​യ സ​ൽ​മാ​ൻ അ​വി​ടെ ത​ന്നെ സ്വ​ർ​ണം മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി പ​ണം കൈ​പ്പ​റ്റു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. യ​ഥാ​ർ​ഥ ഉ​ട​മ​ക്ക് സ്വ​ർ​ണം ന​ൽ​കാ​തെ മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ന് 40 ല​ക്ഷ​മാ​ണ് ഇ​യാ​ൾ പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തു പ്ര​കാ​രം ക​രി​പ്പൂ​രി​ലെ​ത്തി​യ സ​ൽ​മാ​ൻ യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ പ​റ​ഞ്ഞു​വി​ട്ട സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​നു കൈ​മാ​റാ​തെ ഷ​ബി എ​ന്ന ആ​ളു​ടെ കാ​റി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മു​ക്ക​ത്തേ​ക്കാ​ണ് ഇ​വ​ർ സ്ഥ​ലം വി​ട്ട​ത്. അ​വി​ടെ സാ​ദി​ഖും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ലു​പേ​രും കാ​റി​ൽ എ​റ​ണാ​കു​ള​ത്ത് പോ​യി അ​വി​ടെ മു​റി​യെ​ടു​ത്ത് ട്രോ​ളി ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സ​ൽ​മാ​ൻ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇ​തോ​ടെ കേ​സി​ൽ സ​ൽ​മാ​നും സാ​ദി​ഖും സു​ബൈ​റും അ​റ​സ്റ്റി​ലാ​യി.

District News

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര; പ​ദ്ധ​തി കാ​ര്യ​മാ​യി ഗു​ണം ചെ​യ്യാ​തെ മ​ല​പ്പു​റം

മ​ഞ്ചേ​രി: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി തു​ട​ക്കം കു​റി​ക്കാ​നി​രി​ക്കെ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ വി​ശി​ഷ്യ, മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ദ്ധ​തി കാ​ര്യ​മാ​യി ഗു​ണം ചെ​യ്യി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ൽ. സം​സ്ഥാ​ന​ത്ത് നി​ര​ത്തി​ലോ​ടു​ന്ന 4717 ബ​സു​ക​ളി​ൽ പാ​ല​ക്കാ​ട് മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ 1132 ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടു​ന്ന​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് സൗ​ജ​ന്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന തീ​രു​മാ​ന​മാ​ണ് മ​ല​പ്പു​റം ജി​ല്ല​ക്ക് വി​ന​യാ​യ​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് ആ​കെ നാ​ല് സ​ബ് ഡി​പ്പോ​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​ന്പൂ​ർ, പൊ​ന്നാ​നി എ​ന്നീ നാ​ല് ഡി​പ്പോ​ക​ളി​ൽ മൊ​ത്തം 120ൽ ​താ​ഴെ ബ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. മ​ല​പ്പു​റം ഡി​പ്പോ​യി​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ആ​റി​ൽ താ​ഴെ​യാ​ണ്. തി​രൂ​ർ-​മ​ഞ്ചേ​രി, വ​ഴി​ക്ക​ട​വ്-​തി​രൂ​ർ, കോ​ഴി​ക്കോ​ട്-​തി​രൂ​ർ, മ​ല​പ്പു​റം-​പൊ​ന്നാ​നി എ​ന്നീ റൂ​ട്ടു​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ബ​സു​ക​ൾ ഓ​ടു​ന്ന​ത്.

ഗ്രാ​മ​വ​ണ്ടി എ​ന്ന പേ​രി​ൽ മ​റ്റൊ​രു ബ​സും ഓ​ടു​ന്നു​ണ്ട്. എ​ട​രി​ക്കോ​ട്, തി​രൂ​ർ വ​ഴി ഓ​ടു​ന്ന ഈ ​ബ​സി​ൽ നി​ല​വി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ഗ്രാ​മ​വ​ണ്ടി​ക്ക് ഡീ​സ​ൽ ചെ​ല​വ് ന​ൽ​കു​ന്ന​ത്.

ഓ​ർ​ഡി​ന​റി ക​ഴി​ഞ്ഞാ​ൽ മൂ​ന്ന് ഫാ​സ്റ്റും ര​ണ്ട് സൂ​പ്പ​ർ ഫാ​സ്റ്റും അ​വ​ശേ​ഷി​ക്കു​ന്ന​വ ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സു​ക​ളു​മാ​ണ്. ഇ​തി​ൽ ടി​ടി ബ​സു​ക​ളി​ൽ കൂ​ടി സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ അ​ല്പ​മെ​ങ്കി​ലും ആ​ശ്വാ​സ​മാ​കും. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ രേ​ഖ​ക​ൾ പ്ര​കാ​രം 33 സ​ർ​വീ​സു​ക​ൾ മ​ല​പ്പു​റ​ത്തു നി​ന്ന് പോ​കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ൽ ഡ്രൈ​വ​ർ​മാ​രു​ടെ​യും ബ​സു​ക​ളു​ടെ​യും കു​റ​വു​മൂ​ലം 26-27 ബ​സു​ക​ളാ​ണ് പ്ര​തി​ദി​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ജൂ​ണ്‍ 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ 57 കോ​ടി രൂ​പ ചെ​ല​വി​ടു​ന്പോ​ൾ ഇ​തു​വ​ഴി മ​ല​പ്പു​റം ജി​ല്ല​ക്കോ മ​ല​ബാ​റി​നോ കാ​ര്യ​മാ​യ ഗു​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് നി​രാ​ശ​യു​ണ്ടാ​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ​ന്ന പോ​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഗ്രാ​മീ​ണ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കും വി​ധം പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ൻ സൊ​സൈ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സ്രെ​ട്ട​റി മ​ജീ​ദ് മാ​വു​ങ്ങ​ൽ ഗ​താ​ഗ​ത മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

District News

ഓ​പ​റേ​ഷ​ൻ ത​ണ്ട​ർ; ന​ട​പ​ടി ശ​ക്ത​മാ​ക്കി എ​ക്സൈ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ബം​ഗാ​ൾ സ്വ​ദേ​ശി തന്മയ് മ​ണ്ഡ​ലിനെ​യാ (25) ​ണ് 10 കി​ലോ​ ക​ഞ്ചാ​വും അ​വ തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ത്രാ​സും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യി​ൽ ല​ഭി​ച്ച 18,645 രൂ​പ​യു​മാ​യി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത്.

ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി പു​ളി​ങ്കാ​വ് -മ​ല​റോ​ഡ് ഭാ​ഗ​ത്ത്നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ചെ​റു​ക​ര, ക​ട്ടു​പ്പാ​റ, പു​ലാ​മ​ന്തോ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ഭാ​ഗ​ങ്ങ​ളി​ൽ ഇ​യാ​ൾ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ അ​നൂ​പും സം​ഘ​വും ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ ല​ഭി​ച്ച വി​വ​ര​ത്തെത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ഷ്ണു​ദാ​സ്, മു​ഹ​മ്മ​ദ് റി​യാ​സ്, ഡ്രൈ​വ​ർ അ​നീ​ഷ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചു

നി​ലമ്പൂർ: ല​ഹ​രി വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തു​ട​രു​ന്ന ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​പ്പെ​ട്ട മ​ന്പാ​ട് ഒ​ടാ​യി​ക്ക​ൽ സ്വ​ദേ​ശി മേ​ത്ത​ല​യി​ൽ സു​ഹൈ​ബ് എ​ന്ന മ​ത്താ​യി​യെ (32) പോ​ലീ​സ് കാ​പ്പ ചു​മ​ത്തി ആ​റ് മാ​സ​ത്തേ​ക്ക് വി​യ്യൂ​ർ ജ​യി​ലി​ൽ അ​ട​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശം 0.4 ഗ്രാം ​എം​ഡി​എം​എ​യും ഉ​ണ്ടാ​യി​രു​ന്നു.

സു​ഹൈ​ബ് രാ​സ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മെ​ത്ത​ഫി​റ്റാ​മി​നും ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി വീ​ണ്ടും ല​ഹ​രി വി​ൽ​പ്പ​ന തു​ട​ര​വേ 42 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. മ​ണ​ൽക്ക​ട​ത്ത് കേ​സി​ലും പ്ര​തി​യാ​ണ് സു​ഹൈ​ബ്. ല​ഹ​രി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ വ​രുംനാ​ളു​ക​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ബി​നു, എ​സ്ഐ എ.​എ​സ്. ജാ​ബി​ർ, എ​എ​സ്ഐ കെ. ​സു​നി​ത, സി​പി​ഒ ജി​തി​ൻ, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​ന്പാ​ട്, ടി. ​നി​ബി​ൻ ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​ലമ്പൂരി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ​വു​മാ​യി പോ​ലീ​സ്

നി​ലമ്പൂ​ർ: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ജ​ന​കീ​യ​മാ​യി ന​ട​പ്പാ​ക്കി ല​ഹ​രി സം​ഘ​ങ്ങ​ളെ തു​ര​ത്താ​ൻ പോ​ലീ​സ്. ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ന്പ​യി​ന് നി​ല​ന്പൂ​രി​ൽ തു​ട​ക്ക​മാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ.

സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ആ​ദി​വാ​സി ന​ഗ​റു​ക​ളി​ലെ പ്ര​മോ​ട്ട​ർ​മാ​ർ സ്കൂ​ളി​ലെ എ​സ്പി​സി​എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 200 ലേ​റെ പേ​രാ​ണ് കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത​ത്.

ല​ഹ​രി ഇ​ട​പാ​ടും ഉ​പ​യോ​ഗ​വും ത​ട​യാ​ൻ വി​വി​ധ പ​രി​പാ​ടി​ക​ൾ പോ​ലീ​സ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഫു​ട്ബോ​ൾ ഉ​ൾ​പ്പെ​ടെ കാ​യി​ക മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കാ​നും ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​നു​ക​ൾ ന​ട​ത്താ​നും ആ​ദി​വാ​സി ന​ഗ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​മാ​ണ് തീ​രു​മാ​നം. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ൾ, ഇ​ട​വ​ഴി​ക​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലും ഇ​നി ല​ഹ​രിസം​ഘ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ ക​ണ്ണ് ഉ​ണ്ടാ​കും.

കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ല​ഹ​രിസം​ഘം എ​ത്താ​നു​ള്ള പ​ഴു​തു​ക​ൾ അ​ട​ക്കും. ല​ഹ​രി ത​ട​യേ​ണ്ട​ത് നാ​ടി​ന്‍റെ അ​നി​വാ​ര്യ​ത​യാ​യ​തി​നാ​ൽ വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. എ​സ്ഐ ജാ​ബി​ർ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി, വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മും​താ​സ് ബാ​ബു, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഫു​ട്ബോ​ൾ ആ​വേ​ശം

നി​ല​മ്പൂർ: നാ​ടെ​ങ്ങും ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ൽ അ​മ​രു​ന്പോ​ൾ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ആ​ഘോ​ഷം. നി​ല​ന്പൂ​ർ ചേ​ല​ശേ​രി​ക്കു​ന്ന് ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി​യി​ലെ കു​രു​ന്നു​ക​ളാ​ണ് ഇ​ഷ്ടടീ​മി​ന്‍റെ ജ​ഴ്സി​ക​ൾ അ​ണി​ഞ്ഞെ​ത്തി ആ​വേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. അ​ങ്ക​ണ​വാ​ടി പ​രി​സ​രം വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളാ​ൽ അ​ല​ങ്ക​രി​ച്ചും കു​ട്ടി​ക​ളു​ടെ ഗോ​ള​ടി മ​ത്സ​രം ന​ട​ത്തി​യു​മാ​യി​രു​ന്നു ആ​ഘോ​ഷം.

എ​ല്ലാ​വ​ർ​ക്കും പ​ന്തും മ​ധു​ര​വും സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. അ​ധ്യാ​പി​ക കെ.​ടി. സു​ഹ്റ, എം.​ ജ​യ​കു​മാ​രി, അ​ങ്ക​ണ​വാ​ടി ലെ​വ​ൽ മോ​ണി​റ്റ​റിം​ഗ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ടിം​ഗ് ക​മ്മി​റ്റി അം​ഗം പി. ​രേ​ഷ്മ, വി​ജി​ഷ സു​രേ​ഷ്, ദീ​പ്തി നി​ധി​ൻ, അ​നു​ശ്രീ നി​ഖി​ൽ, അ​രു​ണി​മ അ​ജീ​ഷ്, ദി​വ്യ അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും പ​ക​ൽ സ​മ​യം അ​ങ്ക​ണ​വാ​ടി​യി​ൽ ഫു​ട്ബോ​ൾ ക​ളി കാ​ണാ​ൻ ടെ​ലി​വി​ഷ​ൻ സ്ക്രീ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

District News

സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

കോ​ട്ട​ക്ക​ൽ: കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 2025 -26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സി​ബി​എ​സ്ഇ ന​ട​ത്തി​യ എ​ഐ​എ​സ്എ​സ്‌​സി​ഇ, എ​ഐ​എ​സ്എ​സ്ഇ എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജ് പി. ​ഉ​ബൈ​ദ് അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ആ​ൻ​സി​ൻ ജോ​ർ​ജ് (കൗ​ണ്‍​സി​ല​ർ ഫോ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ, സാ​ന്തോം പ്രൊ​വി​ൻ​സ്) അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

കോ​ട്ട​ക്ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ല്ല ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ​ര​ത്നാ​ഥ്, സ്കൂ​ൾ ഡ​വ​ല​പ്മെ​ന്‍റ്

എ​ക്സി​ക്യൂ​ട്ടീ​വ് പി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, സെ​ക്‌ഷ​ൻ ഇ​ൻ​ചാ​ർ​ജ് എം.​പി. സു​നി​ത, സ്കൂ​ൾ ടോ​പ്പ​ർ സെ​ൻ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്താംത​രം പ​രീ​ക്ഷ​യി​ൽ ഹൃ​തു ബി​നേ​ഷ് 99 ശ​ത​മാ​നം, ഡാ​ലി​യ മു​ഹ​മ്മ​ദ് ഷാ​ഫി 98.8 ശ​ത​മാ​നം, എ.​ കെ​ൻ​സ ജ​ലീ​ൽ, ശി​വ്ശ​ങ്ക​ർ സു​മ​ൽ 97.8 ശ​ത​മാ​നം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി.

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ സെ​ൻ​ഹ താ​പ്പി 95.6 ശ​ത​മാ​നം, ആ​യി​ഷ സെ​ബ 93 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. മു​ൻ ജ​ഡ്ജ് പി. ​ഉ​ബൈ​ദി​ൽനി​ന്ന് വി​ജ​യി​ക​ൾ പു​ര​സ്കാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​റ്റു​വാ​ങ്ങി.

District News

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ അ​വ​ബോ​ധം വേ​ണം: പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി

നി​ല​മ്പൂർ :​ മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​ര​ണ​മെ​ന്നും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ഉ​ണ്ടാ​ക​ണ​മെ​ന്നും പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി.

നി​ല​മ്പൂർ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി ക​നോ​ലി പ്ലോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​മ്പൂർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി.​ ധ​നേ​ഷ് കു​മാ​ർ, ശു​ചി​ത്വ അം​ബാ​സ​ഡ​ർ ആ​ർ.​കെ. മ​ല​യ​ത്ത്, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, മേ​രി​സ് ഷി​ബു, സ്മി​ത മോ​ൾ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ, മ​ൻ​സൂ​ർ കാ​രാ​ട്ട് ചാ​ലി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സ​ലീം,

പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ വി​നോ​ദ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ക്ക്, ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ങ​ൽ, പി.​കെ. ഉ​മ്മ​ർ​നാ​ണി, പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, റ​സി​യ അ​ള്ളാം​പാ​ടം, വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കാ​ണി​ക​ളി​ൽ കൗ​തു​കം പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഫു​ട്ബോ​ൾ ആ​വേ​ശം 

വ​ണ്ടൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടി വ​ണ്ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഒ. ​വി​നോ​ദ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി.​എം. ജ​യ​പ്ര​കാ​ശ്, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ ബി. ​മ​നോ​ജ്, വ​ഹാ​ബ്, സു​രേ​ഷ്, അ​ഭി​ലാ​ഷ്, അ​ൻ​വ​ർ, അ​ഫ്സ​ൽ, അ​ല​വി​ക്കു​ട്ടി, ലാ​ബ് അ​സി​സ്റ്റ​ന്‍റ് മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

മു​പ്പി​നി പാ​ലം നിർമാണ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ; ജ​നം ദു​രി​ത​ത്തി​ൽ

എ​ട​ക്ക​ര: ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മു​പ്പി​നി​പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യി​ല്ല. പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ യാ​ത്രാ​ദു​രി​ത​ത്തി​ൽ.
എ​ട​ക്ക​ര-മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പു​ന്ന​പ്പു​ഴ​യ്ക്ക് കു​റു​കേയു​ള്ള മു​പ്പി​നി പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ​ത്.

2025ലാ​ണ് ഉ​യ​രം കു​റ​ഞ്ഞ കോ​സ്‌വേ പൊ​ളി​ച്ച് പു​തി​യ പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. പു​ന്ന​പ്പു​ഴ​യി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മു​ന്പു​ണ്ടാ​യി​രു​ന്ന കോ​സ്‌വേ നി​ര​ന്ത​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും ഗ​താ​ഗ​തം മു​ട​ങ്ങി ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​പ്പി​നിക്ക​ട​വി​ൽ ഉ​യ​രം കൂ​ടി​യ പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി​യാ​യ​ത്.

ഏ​ഴ് കോ​ടി രൂ​പ​യാ​ണ് പാ​ലം പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. 90 മീ​റ്റ​ർ നീ​ള​വും നാ​ല​ര മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ല​വും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നൂ​റ് മീ​റ്റ​ർ വീ​തം അ​പ്രോ​ച്ച് റോ​ഡു​മാ​ണ് നി​ർ​മി​ക്കേ​ണ്ട​ത്.

എ​ട​ക്ക​ര, മൂ​ത്തേ​ടം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​പ്പെ​ടാ​നു​ള്ള ബൈ​പാ​സ് റോ​ഡാ​ണി​ത്. പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ മു​പ്പി​നി പ്ര​ശേ​ങ്ങ​ളി​ലെ ചി​ല കു​ടും​ബ​ങ്ങ​ൾ കി​ട​പ്പു​രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​മാ​യി ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​ള്ള മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണ് പാ​ലം നി​ർ​മാ​ണം ഇ​ഴ​ഞ്ഞുനീ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മു​പ്പി​നി, വ​ര​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, രോ​ഗി​ക​ൾ, വി​വി​ധ സ്ഥാ​പാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ ഒ​ന്ന​ര വ​ർ​ഷ​മാ​യി ക​ടു​ത്ത യാ​ത്രാ ദു​രി​ത​ത്തി​ലാ​ണ്.

കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ചാ​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​രും. ഇ​തോ​ടെ പാ​ലം നി​ർ​മാ​ണം വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​കും. ഈ ​കാ​ല​വ​ർ​ഷ​വും മു​പ്പി​നി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ചു​റ്റി​വ​ള​ഞ്ഞ് വീ​ട​ണ​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

District News

നി​ല​മ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​നി രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു

നി​ല​മ്പൂർ : നി​ല​മ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​നി​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. സാ​ധാ​ര​ണ വൈ​റ​ൽപ്പ​നി രോ​ഗി​ക​ൾ​ക്ക് പു​റ​മേ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ ബാ​ധി​ച്ചും രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച ഒ​രു രോ​ഗി​യും പ​ന്നി​പ​നി ബാ​ധി​ച്ച ഒ​രു രോ​ഗി​യും ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് നാ​ലു​പേ​രും എ​ലി​പ്പ​നി ബാ​ധി​ച്ച ര​ണ്ടു​പേ​രും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച 10 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. കാ​ര​പ്പു​റം സ്വ​ദേ​ശി​യാ​യ ഒ​രു രോ​ഗി കോ​ള​റ ബാ​ധ സം​ശ​യി​ച്ചും ചി​കി​ത്സ​യി​ലു​ണ്ട്. കോ​ള​റ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ മ​രു​ന്നി​ല്ലാ​തെ വ​ല​യു​ക​യാ​ണ്.

കാ​ളി​കാ​വ് മേ​ഖ​ല​യി​ൽനി​ന്നെ​ത്തി​യ രോ​ഗി​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രി​ൽ കൂ​ടു​ത​ൽപേ​രും കു​റു​ന്പ​ല​ങ്ങോ​ട്, ചു​ങ്ക​ത്ത​റ മേ​ഖ​ല​യി​ൽനി​ന്നു​ള്ള​വ​രാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശ​രാ​ശ​രി 1500 രോ​ഗി​ക​ളാ​ണ് ദി​വ​സ​വും വ​രു​ന്ന​ത്. 200ഓ​ളം രോ​ഗി​ക​ൾ കി​ട​പ്പു​രോ​ഗി​ക​ളാ​യും ആ​ശു​പ​ത്രി​യി​ലു​ണ്ട്. മാ​സ​ങ്ങ​ളാ​യി മ​രു​ന്നു​ക്ഷാ​മം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​വും താ​ളം​തെ​റ്റി‍യ അവ സ്ഥയിലാണ്. കാ​സ്പ് വ​ഴി ല​ഭി​ച്ചി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.
സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്കാ​നിം​ഗ് കേ​ന്ദ്ര​ത്തി​ൽനി​ന്ന് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നും ഗ​ർ​ഭി​ണി​ക​ൾ​ക്കും ല​ഭി​ച്ചി​രു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി​. മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ൽ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ ഫാ​ർ​മ​സി​യി​ലും അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ ല​ഭ്യ​മ​ല്ല.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പ​നി​രോ​ഗി​ക​ളു​ടെ എ​ണ്ണ​ം വ​ർ​ധ​ിച്ചതോടെ പ​നി ക്ലീ​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് തി​ര​ക്ക് കു​റ​വു​ണ്ട്. ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് സാ​യാ​ഹ്ന ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

District News

ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ഇ​ടി​ഞ്ഞു​വീ​ണു

മേ​ലാ​റ്റൂ​ർ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ഴി​ച്ചി​ട്ട വീ​ട് ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ടി​ഞ്ഞു​വീ​ണു. വ​ലി​യ​പ​റ​ന്പി​ലെ മേ​ലേ​തി​ൽ സു​രേ​ഷ് ബാ​ബു​വി​ന്‍റെ വീ​ടാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​റ​ക്കിവ​ച്ചി​രു​ന്ന ഓ​ടി​നു​മു​ക​ളി​ലൂ​ടെ​യാ​ണ് ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ​ത്. അ​ഞ്ഞൂ​റി​ല​ധി​കം ഓ​ടു​ക​ളും പ​ട്ടി​ക​ക​ളും ക​ഴു​ക്കോ​ലു​ക​ളും മ​റ്റും ന​ശി​ച്ചു. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ശു​ചി​മു​റി​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ജ​ല​സം​ഭ​ര​ണി​യും പൈ​പ്പ് ലൈ​നി​നു​മെ​ല്ലാം പൊ​ട്ടി​ത്ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല.

മേ​ലാ​റ്റൂ​ർ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

District News

പാലേമാട് സ്കൂളിലെ ആ​റ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്ക് അ​ഗ്നി​വീ​ർ നേ​ട്ടം

എ​ട​ക്ക​ര: പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​സി​സി വി​ഭാ​ഗ​ത്തി​ൽനി​ന്ന് ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ അ​ഗ്നി​വീ​ർ പ​ദ്ധ​തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

യു. ​അ​ന​ന്തു, സ്റ്റൈ​ൻ ജോ​സ്, വി. ​അ​ഭി​ജി​ത്ത്, കെ.​വി. അ​മ​ൽ കൃ​ഷ്ണ​ൻ, എം.​പി. മു​ഹ​മ്മ​ദ് ഷെ​മി​ൽ, കെ.​എ​സ്. ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി വി​ഭാ​ഗ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ഗ്നി​വീ​ർ നേ​ടി​യ കാ​ഡ​റ്റു​ക​ളെ​യും ക​ഴി​ഞ്ഞ വ​ർ​ഷം എ​ൻ​സി​സി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വം വ​ഹി​ച്ച​വ​രെ​യും അ​നു​മോ​ദി​ച്ചു. കൂ​ടാ​തെ പു​തി​യ ബാ​ച്ചി​ന്‍റെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​സി​സി റാ​ങ്കു​ക​ൾ സ​മ്മാ​നി​ച്ചു.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജ​ർ അ​നി​ൽ ബി. ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ, അ​സോ​സി​യ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ കെ.​എം. ബ​വീ​ഷ്, പെ​ർ​മ​ന​ന്‍റ് ഇ​ൻ​സ്ട്ര​ക്‌ട​ർ അ​നു​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യി മ​ർ​ദി​ച്ച സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി: കാ​റ് ത​ട​ഞ്ഞുനി​ർ​ത്തി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ങ്ക​ട പ​ള്ളി​പ്പു​റം പു​ളി​ക്ക​ത്തൊ​ടി നി​ഷാ​ദി​നെ​യാ​ണ് മ​ഞ്ചേ​രി പോ​ലീ​സ് എസ്ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​ന​ക്ക​യ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​ല​പ്പു​റം എ​ട​യാ​റ്റൂ​ർ ചെ​ന്പ​ല​ക്ക​ൽ പൊ​ന്നാ​ഞ്ചോ​ല മു​സ്ത​ഫ​യെ​യാ​ണ് നാ​ലം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച​ത്. മു​സ്ത​ഫ ഓ​ടി​ച്ച കാ​ർ ത​ട​ഞ്ഞുനി​ർ​ത്തു​ക​യും ആ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ൽ ക​യ​റി​യ പ്ര​തി​ക​ൾ മു​സ്ത​ഫ​യെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ച് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

District News

നാ​ടു​കാ​ണി​ ചു​ര​ത്തി​ൽ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ റോ​ഡിൽ വീണ് ഗ​താ​ഗ​തം ത​സ​പ്പെ​ട്ടു

എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് നാ​ടു​കാ​ണി ചു​രം പാ​ത​യി​ൽ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ച് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​സ​പ്പെ​ട്ടു. ചു​ര​ത്തി​ലെ കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി, ത​ക​ര​പ്പാ​ടി, ജാ​റം, പോ​ത്തും​കു​ഴി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഉ​ണ​ങ്ങി​യ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്.

ഇ​തി​നു പു​റ​മേ ജാ​റം ഭാ​ഗ​ത്ത് ചെ​റി​യ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി​. നെ​ല്ലി​ക്കു​ത്ത് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി. ​രാ​ജേ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എം. അ​യൂ​ബ്, പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി.

District News

ബ്ര​സീ​ൽ റെഡി, അ​ർ​ജ​ന്‍റീ​ന നാളെ റെഡി; മു​ണ്ട​യി​ൽ "യു​ദ്ധം’

എ​ട​ക്ക​ര: കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം നെ​ഞ്ചി​ലേ​റ്റി​യ മ​ല​പ്പു​റ​ത്തി​ന്‍റെ അ​തി​ർ​ത്തി നാ​ടു​ക​ളി​ൽ ബ്ര​സീ​ൽ-അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സു​കാ​ർ ത​മ്മി​ൽ ഫ്ള​ക്സ് യു​ദ്ധം. എ​ട​ക്ക​ര മു​ണ്ട​യി​ലാ​ണ് ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് ര​ണ്ട് ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​ർ ത​മ്മി​ൽ ഒ​രാ​ഴ്ച​യാ​യി ഫ്ള​ക്സ് യു​ദ്ധം ആ​രം​ഭി​ച്ച​ത്. അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ 350 അ​ടി നീ​ള​മു​ള്ള ഫ്ള​ക്സ് ബോ​ർ​ഡ് അ​ടി​ച്ച് റോ​ഡ​രി​കി​ൽ സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ബ്ര​സീ​ൽ ആ​രാ​ധ​ക​രെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ സ​ട​കു​ട​ഞ്ഞെ​ണീ​റ്റ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ 400 അ​ടി നീ​ള​മു​ള്ള ഫ്ള​ക്സ് അ​ഞ്ച് ദി​വ​സം കൊ​ണ്ട് റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ഇ​തു​ക​ണ്ട​പ്പോ​ൾ ത​ങ്ങ​ൾ സ്ഥാ​പി​ക്കാ​നി​രു​ന്ന 350 അ​ടി ഫ്ള​ക്സ് അ​ർ​ജ​ന്‍റീ​ന​ക്കാ​ർ 600 പ്ല​സ് ആ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഈ ​തീ​രു​മാ​നം ബ്ര​സീ​ൽ ആ​രാ​ധ​ക​രെ ഫ്ള​ക്സി​ന്‍റെ നീ​ളം കൂ​ട്ടാ​ൻ വീ​ണ്ടും പ്രേ​രി​പ്പി​ക്കു​ക​യാ​ണ്.

അ​ർ​ജ​ന്‍റീ​ന​ക്കാ​ർ 600 അ​ടി​വ​ച്ചാ​ൽ ത​ങ്ങ​ൾ 900 അ​ടി നീ​ള​മു​ള്ള ഫ്ള​ക്സ് ബോ​ർ​ഡ് വ​യ്ക്കു​മെ​ന്നാ​ണ് ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. ര​ണ്ട് ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​ർ ത​മ്മി​ൽ ര​ണ്ടാ​ഴ്ച്ച​യാ​യി തു​ട​രു​ന്ന ഫ്ള​ക്സ് യു​ദ്ധം അ​വ​സാ​നി​ക്കു​ന്നി​ല്ല.

മു​ണ്ട ജാ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ഇ​രു​ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​ർ. ഫ്ള​ക്സ് ബോ​ർ​ഡ് അ​ടി​ക്കാ​ൻ ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം ഇ​രു​വി​ഭാ​ഗം ആ​രാ​ധ​ക​ർ​ക്കും ചെ​ല​വ് വ​ന്നി​ട്ടു​ണ്ട്. ആ​രാ​ധ​ക​രാ​യ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യം ഇ​രു​കൂ​ട്ട​ർ​ക്കു​മു​ണ്ട്.

മു​ണ്ട അ​ങ്ങാ​ടി മു​ത​ൽ പാ​ലാ​ട് വ​രെ​യു​ള്ള കെഎ​ൻ​ജി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് ഇ​വ​ർ ഫ്്ള​ക്സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. രാ​ത്രി ഫ്ള​ക്സ് ബോ​ർ​ഡ് കാ​ണാ​ൻ ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ്ര​സീ​ൽ ഫാ​ൻ​സ് സ്ഥാ​പി​ച്ച ഫ്ള​ക്സി​ൽ പെ​ലെ അ​ട​ക്ക​മു​ള്ള ബ്ര​സീ​ലി​ന്‍റെ ഇ​തി​ഹാ​സ താ​ര​ങ്ങ​ളും ലോ​ക​ക​പ്പ് നേ​ടി​യ ചി​ത്ര​ങ്ങ​ളും ക​പ്പു​ക​ളും നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ഇ​ന്ത്യ​ൻ ടീ​മും ഒ​രി​ക്ക​ൽ വ​രു​മെ​ന്ന പ്ര​ത്യാ​ശ​യോ​ടെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഫോ​ട്ടോ​യും കൊ​ടു​ത്തി​ട്ടു​ണ്ട്.

കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച പോ​ർ​ച്ചു​ഗീ​സ് താ​രം ഡി​യാ​ഗോ ജോ​ട്ട​യു​ടെ ചി​ത്രം ക​ണ്ണീ​രോ​ർ​മ​യാ​യി ബ്ര​സീ​ലു​കാ​ർ ചേ​ർ​ത്തി​ട്ടു​മു​ണ്ട്. ഇ​ത്ര​യ്ക്ക് ആ​രാ​ധ​ക​രി​ല്ലെ​ങ്കി​ലും പോ​ർ​ച്ചു​ഗ​ലി​നും മു​ണ്ട​യി​ൽ ഫ്ള​ക്സ് ബോ​ർ​ഡ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ലോ​ക റി​ക്കാ​ർ​ഡാ​ണ് ത​ങ്ങ​ളു​ടെ ഫ്ള​ക്സു​ക​ളെ​ന്ന് ഇ​രു​കൂ​ട്ട​രും അ​വ​കാ​ശ​പ്പെ​ടു​ന്നു.

എ​തി​ർടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രാ​ണെ​ങ്കി​ലും ജാ​സ് ക്ല​ബി​ൽ ഒ​രു​ക്കു​ന്ന പ്രോജ​ക്‌ട‌​റി​ൽ ഒ​രു​മി​ച്ചി​രു​ന്നാ​ണ് ഇ​രു​കൂ​ട്ട​രും ലോ​ക​ക​പ്പ് കാ​ണു​ക.

District News

ഷൊ​ർ​ണൂ​ർ-​നി​ലമ്പൂർ റെ​യി​ൽ​വേ വി​ക​സ​നം: ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന് ആ​ർ.​എ​ൻ.​ സിം​ഗ്

മ​ല​പ്പു​റം: ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ ലൈ​ൻ നി​ല​വി​ൽ വ​ന്ന​തി​ന്‍റെ ശ​താ​ബ്ദി വ​ർ​ഷ​ത്തി​ൽ ഈ ​പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​എ​ൻ.​ സിം​ഗ് പി.​പി.​ സു​നീ​ർ എം​പി​ക്ക് ഉ​റ​പ്പ് ന​ൽ​കി.

യാ​ത്ര​ക്കാ​രി​ൽനി​ന്നു​മു​ള്ള വ​രു​മാ​നാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ 45 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​ന്പൂ​ർ റോ​ഡ്, അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വ ഇ​ടം പി​ടി​ച്ച​തോ​ടെ ഷൊ​ർ​ണൂ​ർ- നി​ല​ന്പൂ​ർ പാ​ത​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി വ​ർ​ധി​ച്ചു​വെ​ന്നും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​പാ​ത​യി​ൽ കൂ​ടൂ​ത​ൽ എ​ക്സ്പ്ര​സ്-​മെ​മു ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​തോ​ടെ​യും യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും റെ​യി​ൽ​വേ ലൈ​ൻ അ​തി​ന്‍റെ പ​ര​മാ​വ​ധി ശേ​ഷി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും എം​പി, ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് ജൂ​ണ്‍ എ​ട്ടി​ന് അ​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

2024-25 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​ന്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 17.34 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ന് പി.​പി. സു​നീ​ർ എം​പി ന​ന്ദി അ​റി​യി​ച്ചു.

നി​ല​ന്പൂ​ർ-​മൈ​സൂ​ർ റെ​യി​ൽ​വേ ആ​ക്‌ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ എം​പി​യെ മ​ല​പ്പു​റ​ത്തെ ഓ​ഫീ​സി​ലെ​ത്തി നേ​രി​ൽക്ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​തി​നെത്ത​ട​ർ​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പി.​പി. സു​നീ​ർ എം​പി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് മേ​യ് അ​ഞ്ചി​ന് വി​ശ​ദ​മാ​യ ക​ത്ത് അ​യ​ച്ചി​രു​ന്നു.

District News

സെ​ൻ​സ​സ്-2027: സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ 16 മു​ത​ൽ

മ​ല​പ്പു​റം: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് (സെ​ൻ​സ​സ്-2027) ന​ട​പ​ടി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട​മാ​യ "സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ’ 16ന് ​ആ​രം​ഭി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ വീ​ടു​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക പോ​ർ​ട്ട​ൽ വ​ഴി സ്വ​യം ഓ​ണ്‍​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണി​ത്. 16 മു​ത​ൽ 30 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​തി​നാ​യി അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​മാ​ക്കാ​നും എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കാ​നും ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ് ഈ ​സം​വി​ധാ​നം.

വീ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 34 ചോ​ദ്യ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട ചോ​ദ്യാ​വ​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇം​ഗ്ലീ​ഷ് കൂ​ടാ​തെ മ​ല​യാ​ളം അ​ട​ക്കം 15 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യ​മു​ണ്ട്.

വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് എ​ങ്ങ​നെ?

പോ​ർ​ട്ട​ൽ ലോ​ഗി​ൻ: പൊ​തു​ജ​ന​ങ്ങ​ൾ ആ​ദ്യം // se.census.gov. in എ​ന്ന ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ത​ങ്ങ​ളു​ടെ സം​സ്ഥാ​നം/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശം തെ​ര​ഞ്ഞെ​ടു​ത്ത് ക്യാ​പ്ച കോ​ഡ് ന​ൽ​ക​ണം.

കു​ടും​ബ ര​ജി​സ്ട്രേ​ഷ​ൻ: കു​ടും​ബ​നാ​ഥ​ന്‍റെ പേ​ര്, 10 അ​ക്ക മൊ​ബൈ​ൽ ന​ന്പ​ർ, ഇ-​മെ​യി​ൽ ഐ​ഡി (നി​ർ​ബ​ന്ധ​മ​ല്ല) എ​ന്നി​വ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു മൊ​ബൈ​ൽ ന​ന്പ​ർ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ. ഒ​രി​ക്ക​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പേ​ര് പി​ന്നീ​ട് മാ​റ്റാ​ൻ ക​ഴി​യി​ല്ല.

ഒ​ടി​പി പ​രി​ശോ​ധ​ന​യും ഭാ​ഷാ തെ​ര​ഞ്ഞെ​ടു​പ്പും: മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ൽ​കി ലോ​ഗി​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ഈ ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഷ പി​ന്നീ​ട് മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല.

ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ: ജി​ല്ല, പി​ൻ​കോ​ഡ്, വി​ല്ലേ​ജ്/​ടൗ​ണ്‍ എ​ന്നി​വ ന​ൽ​കി​യ ശേ​ഷം കൃ​ത്യ​മാ​യ താ​മ​സ​സ്ഥ​ലം മാ​പ്പി​ൽ ചു​വ​ന്ന അ​ട​യാ​ളം ഉ​പ​യോ​ഗി​ച്ച് സ്ഥി​രീ​ക​രി​ക്ക​ണം.

ചോ​ദ്യാ​വ​ലി പൂ​രി​പ്പി​ക്ക​ൽ: പോ​ർ​ട്ട​ലി​ലു​ള്ള ടൂ​ൾ​ടി​പ്പു​ക​ൾ, പ​തി​വു​ചോ​ദ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലി​നു​ള്ള 34 ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാം. ഒ​രേ ലോ​ഗി​നി​ൽ ത​ന്നെ വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ക്കും.
പ്ര​ക്രി​യ ഇ​ട​യ്ക്കു​വ​ച്ച് നി​ർ​ത്തേ​ണ്ടി വ​ന്നാ​ൽ ഡ്രാ​ഫ്റ്റ് ആ​യി സേ​വ് ചെ​യ്ത് പി​ന്നീ​ട് പൂ​ർ​ത്തി​യാ​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

ഫൈ​ന​ൽ സ​ബ്മി​റ്റും എ​സ്ഇ ഐ​ഡി​യും: വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​ണെ​ന്ന് പ്രി​വ്യൂ സ്ക്രീ​ൻ വ​ഴി ഉ​റ​പ്പാ​ക്കി​യ ശേ​ഷം ന​ൽ​കാം. ഇ​തി​നു​ശേ​ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നാ​കി​ല്ല. വി​ജ​യ​ക​ര​മാ​യി സ​മ​ർ​പ്പി​ച്ചു ക​ഴി​യു​ന്പോ​ൾ "എ​ച്ച്’ എ​ന്ന് തു​ട​ങ്ങു​ന്ന 11 അ​ക്ക​ങ്ങ​ളു​ള്ള എ​സ്ഇ ഐ​ഡി മൊ​ബൈ​ലി​ലും ഇ-​മെ​യി​ലി​ലും ല​ഭി​ക്കും.

എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ സ​ന്ദ​ർ​ശ​നം

സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ (എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ) പി​ന്നീ​ട് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്പോ​ൾ ഈ ​എ​സ്ഇ ഐ​ഡി അ​വ​ർ​ക്ക് കൈ​മാ​റ​ണം. ഈ ​ഐ​ഡി നി​ല​വി​ലു​ള്ള റി​ക്കാ​ർ​ഡു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച് സ​ബ്മി​റ്റ് ചെ​യ്യും. പൊ​രു​ത്ത​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം എ​ന്യൂ​മ​റേ​റ്റ​ർ വി​വ​ര​ങ്ങ​ൾ പു​തി​യ​താ​യി ശേ​ഖ​രി​ക്കും.

District News

ചെറുമ്പ് ഇ​ക്കോ വി​ല്ലേ​ജ് ക​പ്പ​ത്തോ​ട്ട​മോ?

ക​രു​വാ​ര​ക്കു​ണ്ട്: പ്രാ​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കോ​ടി​ക​ൾ മു​ട​ക്കി ഒ​രു​ക്കി​യ ചെ​റു​ന്പ് ഇ​ക്കോ വി​ല്ലേ​ജ് നാ​ശ​ത്തി​ൽ. കൃ​ത്യ​മാ​യ പ​രി​പാ​ല​ന​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​ക്കാ​യി മു​ട​ക്കി​യ കോ​ടി​ക​ണ​ക്കി​ന് രൂ​പ വെ​റു​തെ പോ​കു​ന്ന സ്ഥി​തി​യാ​ണ്. ഇ​ക്കോ വി​ല്ലേ​ജി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ അ​വി​ടെ ക​പ്പകൃ​ഷി ന​ട​ത്തു​ക​യാ​ണ്.

ക​പ്പ​ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച​തോ​ടെ പ്ര​ദേ​ശം കാ​ടു​പി​ടി​ച്ച രൂ​പ​ത്തി​ലു​മാ​യി. ഇ​ത് പ്ര​ദേ​ശം സാ​മൂ​ഹി​ക വി​രു​ദ്ധ കേ​ന്ദ്ര​മാ​കാ​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കോ​ടി​ക​ൾ തു​ല​ച്ച പ​ദ്ധ​തി​യെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ഉ​യ​രു​ന്ന​ത്. മ​തി​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തും പ​രി​സ​ര ശു​ചി​ത്വ​ക്കു​റ​വും സ​ന്ദ​ർ​ശ​ക​രു​ടെ മ​നം​മ​ടു​പ്പി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്.

ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി വേ​ണ്ട​ത്ര പ​രി​പാ​ല​ന​വും ന​വീ​ക​ര​ണ​വു​മി​ല്ലാ​തെ കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. ഒ​ഴി​വ് സ​മ​യ​ങ്ങ​ൾ ഉ​ല്ലാ​സ​ക​ര​മാ​ക്കാ​ൻ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ക്കി​യ ഇ​ക്കോ വി​ല്ലേ​ജ് ക​പ്പ​ത്തോ​ട്ട​മാ​യി മാ​റി​യോ എ​ന്ന ചോ​ദ്യ​മാ​ണ് നാ​ട്ടു​കാ​രും സ​ന്ദ​ർ​ശ​ക​രും ഉ​യ​ർ​ത്തു​ന്ന​ത്.

പ​ദ്ധ​തി പ്ര​ദേ​ശം ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കാ​നും പ​ദ്ധ​തി​യു​ടെ ഉ​ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

District News

ഫു​ട്ബോ​ൾമാ​മാ​ങ്ക ആ​വേ​ശം നെ​ഞ്ചേ​റ്റി അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സി​ന്‍റെ ഘോ​ഷ​യാ​ത്ര

പൂ​ക്കോ​ട്ടും​പാ​ടം: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റ് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സി​ന്‍റെ ആ​ഹ്ലാ​ദപ്ര​ക​ട​നം. നീ​ല​യും വെ​ള്ള​യും ക​ല​ർ​ന്ന ജേ​ഴ്സി​ക​ൾ അ​ണി​ഞ്ഞും അ​ർ​ജ​ന്‍റീ​ന​യു​ടെ പ​താ​ക​ക​ളും ഏ​ന്തി​യാ​ണ് ആ​രാ​ധ​ക​ർ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്ന​ത്.

ഫു​ട്ബോ​ൾ ആ​വേ​ശം നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്ക് പൂ​ർ​ണ​മാ​യും എ​ത്തു​ന്ന​തി​ന്‍റെ ആ​വേ​ശം വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​നി​യ​ർ ആ​രാ​ധ​ക​രാ​യ യു​വാ​ക്ക​ളു​ടെ പ്ര​ക​ട​നം. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ​യും ആ​ര​വ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി.

കു​ട്ടി​ക​ളും യു​വാ​ക്ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഘോ​ഷ​യാ​ത്ര​യി​ൽ. ലോ​ക​ക​പ്പി​ന് തു​ട​ക്കം കു​റി​ക്കാ​ൻ പോ​കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ത​ങ്ങ​ളു​ടെ പ്രി​യ ടീ​മി​ന് നി​സീ​മ​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് ഫാ​ൻ​സ് വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രും സ​മാ​ന​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ന​ഗ​ര​ത്തി​ൽ സ​ജീ​വ​മാ​കും.

ലോ​ക​ക​പ്പ് ആ​വേ​ശ​വു​മാ​യി വി​ളം​ബ​ര ജാ​ഥ

രാ​മ​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ വ​ര​വ​റി​യി​ച്ച് നാ​റാ​ണ​ത്ത് ജാ​സ ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ്ബും ലെ​നോ​ർ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "ക​ളി​യാ​ണ് ല​ഹ​രി' വി​ളം​ബ​ര ജാ​ഥ ആ​വേ​ശ​മാ​യി. വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു വി​ളം​ബ​ര​ജാ​ഥ. നാ​റാ​ണ​ത്തുനി​ന്ന് രാ​മ​പു​ര​ത്തേ​ക്ക് ആ​രം​ഭി​ച്ച ജാ​ഥ​യി​ൽ വി​വി​ധ ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടെ ജേ​ഴ്സി​യ​ണി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് കാ​യി​ക പ്രേ​മി​ക​ളും ആ​രാ​ധ​ക​രും അ​ണി​നി​ര​ന്നു.

മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. അ​സ്മാ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നീ​സ് മ​ട്ട​ത്തി​ൽ, കെ.​പി. സാ​ദി​ഖ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​എം. നൗ​ഷാ​ദ്, പി. ​സു​രേ​ഷ് ബാ​ബു, ജാ​സ ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​ഹാ​മി​ദ് ഹു​സൈ​ൻ, ലെ​നോ​ർ അ​ക്കാ​ദ​മി സി.​ഇ.​ഒ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ല​പ്പു​റ​ത്തും വി​ളം​ബ​രറാ​ലി

മ​ല​പ്പു​റം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം നി​റ​ച്ച് മ​ല​പ്പു​റ​ത്ത് ഫാ​ൻ​സ് ഫു​ട്ബോ​ൾ വി​ളം​ബ​ര റാ​ലി. വി​വി​ധ പ്ലോ​ട്ടു​ക​ളു​മാ​യി നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ അ​ണി​നി​ര​ന്നറാ​ലി ആ​വേ​ശ​മാ​യി. ഓ​ൾ കേ​ര​ള സ്പോ​ർ​ട്സ് ഗു​ഡ്സ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും മ​ല​പ്പു​റം പ്ര​സ് ക്ല​ബും സം​യു​ക്ത​മാ​യാ​ണ് വി​ളം​ബ​ര​ജാ​ഥ ന​ട​ത്തി​യ​ത്.

ആ​റ് അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ലോ​ക​ക​പ്പ് മാ​തൃ​ക, അ​ഞ്ച് അ​ടി വ്യാ​സ​മു​ള്ള ട്ര​യോ​ണ്ട ഫു​ട്ബോ​ൾ, 10 അ​ടി വീ​തം ഉ​യ​ര​മു​ള്ള മെ​സ്‌​സി, റൊ​ണാ​ൾ​ഡോ, നെ​യ്മാ​ർ എ​ന്നി​വ​രു​ടെ ബൊ​മ്മ​ക​ൾ, ഇ​ത്ത​വ​ണ ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന 48 രാ​ജ്യ​ങ്ങ​ളു​ടെ​യും ഇ​ന്ത്യ​യു​ടെ​യും പ​താ​ക​യേ​ന്തി​യ കു​ട്ടി ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ, വി​വി​ധ ആ​ശ​യ​ങ്ങ​ളു​മാ​യി ഫ്ലോ​ട്ടു​ക​ൾ, ഇ​ഷ്ട ടീ​മി​ന്‍റെ ജ​ഴ്സി​യും പ​താ​ക​യു​മേ​ന്തി, ഇ​ഷ്ട ടീ​മി​ന്‍റെ പ​താ​ക നി​റ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ആ​വേ​ശ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ആ​രാ​ധ​ക​രും ചേ​ർ​ന്ന​തോ​ടെ മ​ല​പ്പു​റം ന​ഗ​രം ഇ​ള​കി മ​റി​ഞ്ഞു.

മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്നാ​രം​ഭി​ച്ച റാ​ലി കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ചു. നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ ച​ക്ര​ഷൂ​ക​ളി​ലും വി​ന്േ‍​റ​ജ് സ്കൂ​ട്ട​റി​ലും ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലു​മൊ​ക്കെ​യാ​യി റാ​ലി വ​ർ​ണാ​ഭ​മാ​ക്കി. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്പോ​ർ​ട്സാ​ണ് ല​ഹ​രി എ​ന്ന പ്ര​മേ​യ​വു​മാ​യി​യാ​യി​രു​ന്നു റാ​ലി.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​ഹേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​റി​നി​ഷ, കെ​യു​ഡ​ബ്ലി​യു​ജെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ, ഓ​ൾ കേ​ര​ള സ്പോ​ർ​ട്സ് ഗു​ഡ്സ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ. ചെ​ന്താ​മ​രാ​ക്ഷ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. മു​സ്ത​ഫ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ ​കെ മു​ഹ​മ്മ​ദ് സ​ലീം, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ജി​തേ​ഷ് എം. ​അ​നി​ൽ, സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഹാ​രി​സ് ആ​മി​യ​ൻ, പ​രി​മ​ജീ​ദ്,

പ്ര​സ്ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​തു ത​ന്പി, ന​സീ​ബ് കാ​രാ​ട്ടി​ൽ, ആ​ൾ കേ​ര​ള സ്പോ​ർ​ട്സ് ഗു​ഡ്സ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബു​ഷൈ​ർ, സ​വാ​ദ് ഒ​ളി​ന്പ്യ​ൻ, തോ​പ്പി​ൽ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടൊ​രു​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കും: മ​ന്ത്രി അ​നി​ൽ​കു​മാ​ർ

പീ​ടി​ക​പ്പ​ടി: എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സ്വ​ന്ത​മാ​യി വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്ന് മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യും വി.​വി. പ്ര​കാ​ശ് സ്മാ​ര​ക ട്ര​സ്റ്റും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച് ന​ൽ​കി​യ "എ​യ്നു​വി​ന് ഒ​രു സ്നേ​ഹ​വീ​ട്' പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​ന ക​ർ​മം പീ​ടി​ക​പ്പ​ടി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടൊ​രു​ക്കി ന​ൽ​കു​ന്ന സ്നേ​ഹ​പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജെ​ബി മേ​ത്ത​ർ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ് അ​നീ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഷ​ഹ​ർ​ബാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി​ബി, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, സി. ​സു​കു​മാ​ര​ൻ, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, റോ​യ് തോ​മ​സ്, കു​ഞ്ഞി​മൊ​യ്തീ​ൻ, കെ.​ടി.​ജ​ബ്ബാ​ർ, മു​ഖാ​ന്ത​രം ത​സ്നി, സു​നി​ൽ ബാ​ബു വാ​ക്കാ​ട്ടി​ൽ, ഹാ​രി​സ് ക​ള​ത്തി​ൽ, അ​ബു താ​ഹി​ർ ത​ങ്ങ​ൾ, ആ​മി​ന​മോ​ൾ, സൈ​ബു​ന്നീ​സ, വി.​വി. പ്ര​കാ​ശ് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​റൗ​ഫ്, സൈ​ത​ല​വി മാ​ന്പ​ള്ളി, അ​ഷ​റ​ഫ് പ​രി​യ​ന്ത​ട​ത്തി​ൽ, വി​പി​ൻ പു​ഴ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടക്കെ​ണി​യാ​യി ആ​ന​ന്ദ് ന​ഗ​റി​ലെ വ​ള​വ്

പൂ​ക്കോ​ട്ടും​പാ​ടം: എ​ട​ക്ക​ര- പൂ​ക്കോ​ട്ടും​പാ​ടം സം​സ്ഥാ​ന പാ​ത​യി​ൽ ആ​ന​ന്ദ് ന​ഗ​റി​ലെ വ​ള​വ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടക്കെ​ണി. മ​ഴ ക​ന​ത്ത​തോ​ടെ ചു​ള്ളി​യോ​ട് -പ​ട്ട​ക്ക​രി​ന്പ് റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് കാ​ണാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് അ​പ​ക​ടാ​വ​സ്ഥ​ക്കി​ട​യാ​ക്കു​ന്ന​ത്.

റോ​ഡി​ലെ മി​നു​സ​മു​ള്ള പ്ര​ത​ല​വും പെ​ട്ട​ന്നു​ള്ള വ​ള​വും വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന​താ​യി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ഇ​വി​ടെ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച രാ​ത്രി ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ സ​മീ​പ​ത്തെ ബേ​ക്ക​റി ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ബേ​ക്ക​റി അ​ട​ച്ച​തി​നാ​ലും സ​മീ​പ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ ദു​ര​ന്ത​മാ​ണ് അ​ന്ന് ഒ​ഴി​വാ​യ​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

നി​ലമ്പൂർ റെ​യിൽ​വേ പാ​ത​യ്ക്ക് വി​ക​സ​ന​ക്കു​തി​പ്പ് : പ്ലാ​റ്റ്ഫോം വി​ക​സ​ന​ത്തി​ന് റെ​യി​ൽ​വേ അ​നു​മ​തി​

നി​ലമ്പൂർ: റെ​യി​ൽ​വേ പാ​ത​യ്ക്ക് ച​രി​ത്ര​നേ​ട്ടം. 24 കോ​ച്ചു​ക​ളു​ള്ള വ​ലി​യ ട്രെ​യി​നു​ക​ൾ​ക്ക് വ​ഴിതു​റ​ന്ന് വാ​ണി​യ​ന്പ​ലം, അ​ങ്ങാ​ടി​പ്പു​റം സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോം വി​ക​സ​ന​ത്തി​ന് ദ​ക്ഷി​ണ റെ​യി​ൽ​വെ​യു​ടെ അ​നു​മ​തി​യാ​യി.

നി​ലമ്പൂർ പാ​ത​യു​ടെ ഭാ​വി വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ൽ ബ്ലോ​ക്ക് സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്ഫോ​മു​ക​ൾ 24 കോ​ച്ചു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നീ​ള​ത്തി​ൽ നീ​ട്ട​ണ​മെ​ന്ന നി​ല​ന്പൂ​ർ -മൈ​സൂ​ർ റെ​യി​ൽ​വേ ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ര​ന്ത​ര അ​ഭ്യ​ർ​ത്ഥ​ന ക​ണ​ക്കി​ലെ​ടു​ത്ത് അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​ന്പ​ലം സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ​ഫോ​മു​ക​ൾ 24 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത്തി​ൽ നീ​ളം കൂ​ട്ടാ​നും അ​നു​ബ​ന്ധ യാ​ർ​ഡ് നീ​ളം കൂ​ട്ട​ൽ സി​ഗ്ന​ൽ ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്കു​മാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യ​ത്. നി​ല​ന്പൂ​രി​ലെ ജോ​ലി​ക​ളും വൈ​കാ​തെ ഉ​ണ്ടാ​കും.

26 കോ​ച്ചു​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ നീ​ള​മു​ള്ള പു​തി​യ കു​ലു​ക്ക​ല്ലൂ​ർ, മേ​ലാ​റ്റൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ കു​ലു​ക്ക​ല്ലൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ ഈ ​ആ​ഴ്ച ആ​ദ്യം ക​മ്മീ​ഷ​ൻ ചെ​യ്തു. മേ​ലാ​റ്റൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യും ക​മ്മീ​ഷ​ൻ ചെ​യ്യും.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം -ഷൊ​ർ​ണു​ർ വേ​ണാ​ട് എ​ക്സ്പ്ര​സ്, ചെ​ന്നൈ -പാ​ല​ക്കാ​ട് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് നീ​ട്ടാ​നും കൂ​ടു​ത​ൽ മെ​മു സ​ർ​വീ​സു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ക​ലു​ള്ള ഇ​ട​വേ​ള​യി​ൽ മെ​മു വ​ണ്ടി ഓ​ടി​ക്കാ​നും സാ​ധ്യ​യേ​റി.

District News

മെസിക്ക് സമ്മാനിക്കാൻ കുഞ്ഞൻ തങ്ക ലോകകപ്പുമായി അ​ബ്ദു​ൾ അ​ലി​

മ​ഞ്ചേ​രി: ലോ​ക​ത്തെ മു​ഴു​വ​ൻ കാ​യി​ക​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തിനി​ൽ​ക്കെ ത​ന്‍റെ ആ​രാ​ധ​നാ​പാ​ത്ര​മാ​യ ല​യ​ണ​ൽ മെ​സി​ക്ക് ന​ൽ​കാ​ൻ ത​നി ത​ങ്ക​ത്തി​ൽ തീ​ർ​ത്ത കു​ഞ്ഞ​ൻ ക​പ്പു​ക​ളു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​നാ​യ അ​ധ്യാ​പ​ക​ൻ.

അ​ർ​ജ​ന്‍റീ​ന ടീ​മി​ന്‍റെ​യും മെ​സി​യു​ടെ​യും ക​ടു​ത്ത ആ​രാ​ധ​ക​നാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ തൃ​പ്പ​ന​ച്ചി എ​യു​പി സ്കൂ​ളി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യ എം.​സി. അ​ബ്ദു​ൾ അ​ലി​യാ​ണ് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ചെ​റു​തെ​ന്ന് ക​രു​തു​ന്ന ക​പ്പു​ക​ളു​മാ​യി മെ​സി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് മാ​തൃ​ക​യി​ലു​ള്ള ക​പ്പു​ക​ളി​ൽ ഒ​രെ​ണ്ണം 200 മി​ല്ലി ഗ്രാ​മി​ലും മ​റ്റൊ​ന്ന് 600 മി​ല്ലി​ഗ്രാ​മി​ലു​മാ​ണ് തീ​ർ​ത്തി​രി​ക്കു​ന്ന​ത്.

18 കാ​ര​റ്റ് ത​ങ്ക​ത്തി​ൽ തീ​ർ​ത്ത ഇ​വ വി​ര​ൽ​ന​ഖ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​യാ​ണ്. നേ​ര​ത്തേ 900 മി​ല്ലി സ്വ​ർ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ലോ​ക​ക​പ്പ് മാ​തൃ​ക നി​ർ​മി​ച്ച​ത് ഇ​റ്റ​ലി​ക്കാ​ര​നാ​യ ജോ​ർ​ജി​സ്റ്റ​നാ​ണ്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​തി​ലും ചെ​റി​യ​തൊ​ന്ന് നി​ർ​മി​ക്കാ​ൻ അ​ബ്ദു​ൾ അ​ലി തീ​രു​മാ​നി​ക്കു​ന്ന​ത്.

2014 ലോ​ക​ക​പ്പ് വേ​ള​യി​ലാ​ണ് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഈ ​കു​ഞ്ഞ​ൻ ലോ​ക​ക​പ്പു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു നി​ധി​യെ​ന്നോ​ണം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഈ ​കു​ഞ്ഞ​ൻ ക​പ്പു​ക​ൾ എ​ന്നെ​ങ്കി​ലും മെ​സി​ക്ക് ന​ൽ​കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ബ്ദു​ൾ അ​ലി. ലോ​ക​ക​പ്പ് ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്രാ​ൻ​സ്, ബ്ര​സീ​ൽ, മൊ​സാം​ബി​ക്, നൈ​ജീ​രി​യ, കൊ​റി​യ, ചൈ​ന, അ​മേ​രി​ക്ക, പെ​റു, അ​ർ​ജ​ന്‍റീ​ന, കാ​ന​ഡ, ഹോ​ള​ണ്ട് തു​ട​ങ്ങി​യ 86 ഓ​ളം രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ സ്റ്റാ​ന്പു​ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ണ​ത്തി​ലു​ണ്ട്.

മാ​ത്ര​മ​ല്ല ലോ​ക​ക​പ്പ് ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഴ​യ പ​ത്ര​ങ്ങ​ൾ, മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പു​റ​ത്തി​റ​ക്കി​യ മാ​ഗ​സി​നു​ക​ൾ, ഫു​ട്ബോ​ളു​മാ​യ ബ​ന്ധ​പ്പെ​ട്ട ക​റ​ൻ​സി​ക​ൾ എ​ന്നി​വ​യെ​ല്ലാം പു​രാ​വ​സ്തു​ക്ക​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​ത്തി​നു​ട​മ​യാ​യ അ​ധ്യാ​പ​ക​ന്‍റെ പ​ക്ക​ലു​ണ്ട്.

District News

എ​ൻ​എം​എം​എ​സ് പ​രീ​ക്ഷാ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

മ​ല​പ്പു​റം: എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യി​ൽ ഓ​രോ ജി​ല്ല​യ്ക്കും പ്ര​ത്യേ​ക ക​ട്ട്-​ഓ​ഫ് മാ​ർ​ക്ക് നി​ശ്ച​യി​ച്ച് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ നൂ​ത​ന പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ "ഇം​ബൈ​ബ് 4’ വ​ഴി സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ർ​ഹ​രാ​യ​വ​ർ​ക്ക് തു​ല്യ​മാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്ക​ണം. സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലെ അ​സ​മ​ത്വം തി​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചി​ല മേ​ഖ​ല​ക​ൾ​ക്ക് മാ​ത്രം മു​ൻ​തൂ​ക്കം ന​ൽ​കി​ക്കൊ​ണ്ടു​ള്ള നി​ല​വി​ലെ മാ​ർ​ക്ക് രീ​തി അ​ർ​ഹ​രാ​യ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്കു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​വ​ർ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജു​ല പെ​ല​ത്തൊ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ക​ട​ന്പോ​ട്ട്, മു​ൻ എം​എ​ൽ​എ പി. ​ ഉ​ബൈ​ദു​ള്ള, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

District News

വി​ക​സ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ക​ട​ലാ​സി​ലോ? മ​ഴ​യെ​ത്തി​യ​തോ​ടെ ച​ളി​ക്കു​ള​മാ​യി റോ​ഡ്

ക​രു​വാ​ര​കു​ണ്ട്: റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടുംകു​ഴി​യു​മാ​യ​തോ​ടെ യാ​ത്രാ ദു​രി​തം. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ത​ക​ർ​ന്ന റോ​ഡ് ച​ളി​ക്കു​ള​മാ​യി. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലാ​ണ് ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ ടാ​റിം​ഗ് പ്ര​വൃ​ത്തി​യോ ന​ട​ത്താ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ല റോ​ഡു​ക​ളും ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്.

കി​ഴ​ക്കേ​ത​ല​-ക​ൽ​ക്കു​ണ്ട് റോ​ഡ്, മ​രു​തു​ങ്ങ​ൽ​-ക​ണ്ണ​ത്ത് റോ​ഡ്, ഖാ​ൻ​ഖാ​ഹ്-പു​ൽ​വെ​ട്ട റോ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഗ്രാ​മീ​ണ റോ​ഡു​ക​ൾ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ത​ക​ർ​ന്ന് ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലാ​യ​തോ​ടെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ഴ പെ​യ്യു​ന്ന​തോ​ടെ റോ​ഡു​ക​ൾ ചെ​ളി​ക്കു​ള​ങ്ങ​ളാ​യി മാ​റു​ക​യും വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ജ​ൽജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും റോ​ഡു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഇ​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡു​ക​ൾ പോ​ലും കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം മു​ള്ള​റ ആ​ര്യാ​ട​ൻ കോ​ള​നി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. പാ​ലം പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും വി​ക​സ​ന പ​ദ്ധ​തി​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ തു​ട​രു​ന്ന​ത് ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​മ​ർ​ശ​നം. അ​ടി​യ​ന്ത​ര​മാ​യി റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും പാ​ലം നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​ം ശക്തമാ യിട്ടുണ്ട്.

District News

നി​രോ​ധി​ത പു​ക​യി​ല ഉത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി: ക​ട ഉ​ട​മയ്​ക്കെ​തി​രേ കേ​സ്

വ​ണ്ടൂ​ർ: തി​രു​വാ​ലി സ​ത്യ​ൻ പ​ടി​യി​ലെ ചാ​യ​ക്ക​ട​യി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ചെ​റു​തും വ​ലു​തു​മാ​യ 600 പാ​ൻ​മ​സാ​ല പാ​ക്ക​റ്റു​ക​ളാ​ണ് വ​ണ്ടൂ​ർ എ​സ്.​ഐ വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ക​ട ഉ​ട​മ അ​ബ്ദു​റ​ഹ്മാ​നെ​തി​രേ വ​ണ്ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങു​ന്ന ഹാ​ൻ​സ് അ​ട​ക്ക​മു​ള്ള പാ​ൻ​മ​സാ​ല പാ​യ്ക്ക​റ്റു​ക​ൾ 10 ഇ​ര​ട്ടി​യോ​ളം വി​ല വ​ർ​ധി​പ്പി​ച്ചാ​ണ് അ​ന​ധി​കൃ​ത വി​ല്പ​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

ചെ​റു​പു​ഴ​യെ സം​ര​ക്ഷി​ക്ക​ണം:​ ക​ർ​ഷ​കസം​ഘം

മ​ങ്ക​ട: വ​ർ​ഷ​ങ്ങ​ളാ​യി കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മ​ങ്ക​ട ബ്ലോ​ക്കി​ലെ മു​ഖ്യ​ജ​ല​സ്രോ​ത​സും ആ​റ് വി​ല്ലേ​ജു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന​തു​മാ​യ ചെ​റു​പു​ഴ​യെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക​സം​ഘം മ​ങ്ക​ട ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​

ക​ർ​ഷ​കസം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജ്യോ​തി ഭാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. എം.​പി. അ​നി​ൽ​കു​മാ​ർ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സി.​എ​ച്ച.് സ​ലീം അ​നു​ശോ​ച​ന പ്ര​മേ​യ​വും സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

എ​ൻ. ഗോ​പ​ല​കൃ​ഷ്ണ​ൻ, കെ. ​കൃ​ഷ്ണ​ൻ കു​ട്ടി, ഉ​മ്മ​ർ പാ​റ​യി​ൽ, വി.​വി. പ്രേ​മ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ത്താ​യി യോ​ഹ​നാ​ൻ, മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, പി. ​അ​നി​ൽ ബാ​ബു, സി.​എ​ച്ച്. സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാരവാഹികളായി ഫൈ​സ​ൽ മാ​ന്പ​ള്ളി (പ്ര​സി​ഡ​ന്‍റ്) കെ ​കൃ​ഷ്ണ​ൻ​കു​ട്ടി, പി. ​ജാ​സ്മി​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി) ഉ​മ്മ​ർ പാ​റ​യി​ൽ, എ.​കെ. സു​ബൈ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) സി.എ​ച്ച്. സ​ലീം (ട്ര​ഷ​റ​ർ) വി.വി. പ്രേ​മ, പി. ​ഷാ​ഹി​ദ, ഉ​ണ്ണി മാ​ന്പ​റ്റ, ഇ.​കെ. സ​ക്കീ​ർ, എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, പി. ​മൊ​യ്തു​ട്ടി (കമ്മിറ്റിയംഗങ്ങൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍ : തേഞ്ഞിപ്പലത്ത് എം​ഡി​എം​എ​ വി​ൽ​പ്പ​ന; ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ​ൽ​എ വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥി​രം കു​റ്റ​വാ​ളി അ​ട​ക്കം ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി വ​ലി​യ​പ​റ​ന്പ് സ്വ​ദേ​ശി പ​റ​പ്പാ​റ റി​യാ​സ് എ​ന്ന ചോ​ര റി​യാ​സ് (45), പു​ളി​ക്ക​ൽ സ്വ​ദേ​ശി ഫ​ർ​സാ​ന മ​ൻ​സി​ൽ വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (46) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​സ​ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡാ​ൻ​സാ​ഫ് സം​ഘ​വും തേ​ഞ്ഞി​പ്പ​ലം പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40ഓ​ളം കേ​സി​ലെ പ്ര​തി​യാ​യ മു​ജീ​ബ്റ​ഹ്മാ​ൻ അ​ട​ക്കം പി​ടി​യി​ലാ​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​തി​വാ​യി രാ​സ​ല​ഹ​രി എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കൊ​ണ്ടോ​ട്ടി എ​എ​സ്പി കാ​ർ​ത്തി​ക് ബാ​ല​കു​മാ​ർ, തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും തേ​ഞ്ഞി​പ്പ​ലം പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്.

 

District News

നി​ല​മ്പൂരിൽ വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

നി​ല​മ്പൂ​ർ: നി​ല​മ്പൂരി​ൽ വീ​ടി​ന്‍റെ വാ​തി​ൽ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം. നാ​ല​ര പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​വും 10,000 രൂ​പ​യും ക​വ​ർ​ന്നു. രാ​മം​കു​ത്ത് അ​ക്ക​ര​പീ​ടി​ക റു​ഖി​യ​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

തൊ​ട്ട​ടു​ത്ത മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ പോ​യ റു​ഖി​യ ഇ​ന്ന​ലെ രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. റു​ഖി​യ, മ​ക​ൻ അ​ബ്്ദു​ൾ നാ​സ​ർ, ഭാ​ര്യ ഷാ​ഹി​ന, മ​ക്ക​ൾ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലെ താ​മ​സ​ക്കാ​ർ.

നാ​സ​ർ മൈ​സൂ​രു​വി​ലേ​ക്ക് പോ​യ​തി​നാ​ൽ റു​ഖി​യ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും വീ​ട് പൂ​ട്ടി രാ​ത്രി സ​മീ​പ​ത്തെ മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ പോ​യി​രു​ന്നു. അ​ടു​ക്ക​ള വാ​തി​ൽ അ​ക​ത്തുനി​ന്ന് കു​റ്റി​യി​ട്ട് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ താ​ഴി​ട്ട് പൂ​ട്ടി​യാ​ണ് പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ൾ താ​ഴി​ട്ട് പൂ​ട്ടി​യ കി​ട​പ്പു​മു​റി ഉ​ൾ​പ്പെ​ടെ തു​റ​ന്ന നി​ല​യി​ൽ ക​ണ്ടു. അ​ല​മാ​ര തു​റ​ന്നു സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഷാ​ഹി​ന​യു​ടെ മാ​ല, വ​ള എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. അ​യ​ൽ വീ​ട്ടി​ൽനി​ന്നെ​ടു​ത്ത ഇ​രു​ന്പ് പാ​ര ഉ​പ​യോ​ഗി​ച്ച് അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. നി​ല​ന്പൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

District News

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം: പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കും

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് 15കാ​ര​ൻ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉൗ​ർ​ജി​ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രോ​ഗ്യ​വി​ഭാ​ഗ​വും. ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ യോ​ഗം ചേ​ർ​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന​മാ​യും ആ​ശാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്ക​ണം.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക്ലീ​നി​ക്കു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഴ​കി​യ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ടു​ക്ക​ള, പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന സ്ഥ​ലം എ​ന്നി​വ വൃ​ത്തി​യാ​ക്ക​ണം. സ്ഥാ​പ​ന​ത്തിെ​ൻ ലൈ​സ​ൻ​സ്, വെ​ള്ളം പ​രി​ശോ​ധി​ച്ച റി​പ്പോ​ർ​ട്ട്, ജീ​വ​ന​ക്കാ​രു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം.

ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തും. ന​ഗ​ര​സ​ഭ​യി​ലെ 67 ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ റി​സ്‌വാ​ന സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ൽ, കെ.​പി. ഉ​മ്മ​ർ, സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ,

എം.​വി. അ​ബൂ​ബ​ക്ക​ർ, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​റും ഡെ​പ്യൂ​ട്ടി ഡി​എം​ഒ​യു​മാ​യ ഡോ.​ ഷു​ബി​ൻ, തി​രു​വാ​ലി ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഉ​മ്മ​ർ പ​ള്ളി​യാ​ളി, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. പ്ര​ഭു​ദാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. ബി​ശ്വ​ജി​ത്ത്, ന​ഗ​ര​സ​ഭാ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ ജെ.​എ. നു​ജൂം, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

മ​ഞ്ചേ​രി​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും മി​ന്ന​ൽപ​രി​ശോ​ധ​ന

മ​ഞ്ചേ​രി: മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി മി​ന്ന​ൽപ​രി​ശോ​ധ​ന ന​ട​ത്തി.

ന​ഗ​ര​സ​ഭ​യി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ ചേം​ബ​റി​ൽ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍, സെ​ക്ര​ട്ട​റി, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

പ​ല സ്ഥാ​പ​ന​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ന്യൂ​ന​ത​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ന്യൂ​ന​ത​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം മാ​ത്രം പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റ​ഷീ​ദു​ദ്ദീ​ൻ മു​ല്ല​പ്പ​ള്ളി, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റെ​ജി തോ​മ​സ്, റി​ൽ​ജു മോ​ഹ​ൻ, സി. ​ര​തീ​ഷ്, സി. ​ന​സ്റു​ദീ​ൻ, ഒ.​എ​സ്. പ്രി​യ, പി.​സി. ഷാ​മി​ൽ, പി. ​ജം​ഷി എ​ന്നി​വ​രും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ന​ദീ​ർ അ​ഹ​മ്മ​ദ് (വ​ണ്ടൂ​ർ),

അ​മൃ​ത (പോ​രൂ​ർ), ഷി​ജി (മ​ന്പാ​ട്),ജെഎ​ച്ച്ഐ​മാ​രാ​യ അ​ജു, ജി​തേ​ഷ് (വ​ണ്ടൂ​ർ), ജാ​ഫ​ർ, ജി​തേ​ഷ് (പാ​ണ്ടി​ക്കാ​ട്), ബി​ശ്വ​ജി​ത്ത്, രേ​ഷ​മ എ​ന്നി​വ​രും എ​പ്പി​ഡ​മി​യോ​ള​ജി​സ്റ്റ് ഡോ. ​നീ​ര​ജും പ​ങ്കെ​ടു​ത്തു.

District News

യു​ഡി​എ​ഫ് ന​യം വി​ക​സ​നം: പി.​ അ​ബ്ദു​ൾ ഹ​മീ​ദ്

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളി​ലൂ​ടെ ജ​ന​പ​ക്ഷ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ ഹ​മീ​ദ്.

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലും ജി​ല്ല​യ്ക്ക് പു​റ​ത്തും മു​ന്ന​ണി നേ​ടി​യ തു​ല്യ​ത​യി​ല്ലാ​ത്ത വി​ജ​യം ജ​ന​പ​ക്ഷ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ്, എ.​കെ.​ നാ​സ​ർ, എ​സ്. അ​ബ്ദു​സ​ലാം, സി.​ സു​കു​മാ​ര​ൻ, ഉ​സ്മാ​ൻ താ​മ​ര​ത്ത്, കെ.​ഇ. ഹം​സ ഹാ​ജി, എ.​കെ. മു​സ്ത​ഫ, എം.​ബി.​ ഫ​സ​ൽ മു​ഹ​മ്മ​ദ്, പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ്, എം.​കെ.​ റ​ഫീ​ഖ, ഷൗ​ക്ക​ത്ത് നാ​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഗോ​ത്രപൈ​തൃ​കം സം​ര​ക്ഷി​ച്ച് മാ​ത്രം വി​ക​സ​നം: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ

വേ​റി​ട്ട അ​നു​ഭ​വ​മാ​യി വ​ന​മി​ഴി പ്ര​ദ​ർ​ശ​നം

നി​ലമ്പൂർ: ഗോ​ത്ര പൈ​തൃ​കം സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​യി​രി​ക്കും നി​ല​ന്പൂ​രി​ൽ ന​ട​പ്പാ​ക്കു​ക​യെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലൂ​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ലമ്പൂർ മ​ണ്ഡ​ലം സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യാ​യ വി​കാ​സ് വി​ഷ​ൻ 2040 ന്‍റെ ഭാ​ഗ​മാ​യ വ​ന​മി​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നം​വ​കു​പ്പ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ, കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് നി​ല​ന്പൂ​രി​ലെ ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മാ​യ വ​ന​മി​ഴി ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ്കു​മാ​ർ, റേ​ഞ്ച് ഓ​ഫീ​സ​ർ അ​രു​ണ്‍ കെ.​ നാ​യ​ർ, ഷാ​നി​ദ്, കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ൻ സീ​നി​യ​ർ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജി. രാ​മ​ച​ന്ദ്ര​ൻ, മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി ജി​ല്ലാ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​റ​ജീ​ന, എ​ട​ക്ക​ര എ​ക്സൈ​സ് സി​ഐ കെ.​സ​ജി​ത, ഡോ. ​ബാ​ബു വ​ർ​ഗീ​സ്, എ​സ്.​എ​സ്.​ വി​നോ​ദ്, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തം​ഗം ഷു​ഹൈ​ബ് മൈ​ല​ന്പാ​റ, ജി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ന്ന​തി​ക​ളി​ലെ മൂ​പ്പ​ൻ​മാ​രെ​യും മൂ​പ്പ​ത്തി​മാ​രെ​യും നെ​ടു​ങ്ക​യം ഉ​ന്ന​തി​യി​ലെ ക​ന്പ​ള​നാ​ട്ടി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പു​ലി​മു​ണ്ട ഉ​ന്ന​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ര​ന്പ​ര്യ വാ​ദ്യോ​പ​ക​ര​ണ അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. എം​എ​ൽ​എ അ​ട​ക്കം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ആ​ദി​വാ​സി പാ​ര​ന്പ​ര്യ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

District News

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽനി​ന്ന് നാട് ഫു​ട്ബോ​ൾ ചൂ​ടി​ലേ​ക്ക്

ച​ങ്ങ​രം​കു​ളം:​ ലോ​കം മു​ഴു​വ​ൻ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്പോ​ൾ കാ​ൽ​പ്പ​ന്തി​നെ നെ​ഞ്ചേ​റ്റു​ന്ന മ​ല​പ്പു​റ​വും ലോ​ക​ക​പ്പ് ല​ഹ​രി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ജി​ല്ല​യി​ൽ എ​ങ്ങും വി​വി​ധ ടീ​മു​ക​ളു​ടെ കൂ​റ്റ​ൻ ഫ്ള​ക്സു​ക​ളും ഇ​ഷ്ടതാ​ര​ങ്ങ​ളു​ടെ ക​ട്ടൗ​ട്ടു​ക​ളും ക​ളി ആ​രാ​ധ​ക​ർ സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജൂ​ണ്‍ 11 മു​ത​ൽ ജൂ​ലൈ 19 വ​രെ യു​എ​സ്എ, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ 23-ാം എ​ഡി​ഷ​ൻ. 48 രാ​ജ്യ​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

ജി​ല്ല​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലും ക​വ​ല​ക​ളി​ലു​മെ​ല്ലാം ത​ങ്ങ​ളു​ടെ ഇ​ഷ്ട ടീ​മു​ക​ളു​ടെ കൊ​ടി​ക​ളും തോ​ര​ണ​ങ്ങ​ളും കൊ​ണ്ട് നി​റ​യ്ക്കു​ക​യാ​ണ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ. നി​യ​മ​സ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽനി​ന്ന് നാ​ട് ഫു​ട്ബോ​ൾ ചൂ​ടി​ലേ​ക്ക് മാ​റു​ന്പോ​ൾ ഓ​രോ പ്ര​ദേ​ശ​ത്തെ ഫു​ട്ബോ​ൾ കൂ​ട്ടാ​യ്മ​ക​ളും പു​തി​യ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളും ഉ​ണ​രു​ക​യാ​ണ്. ഫു​ട്ബോ​ൾ ആ​രാ​ധ​കക്കൂ​ട്ട​ങ്ങ​ൾ മ​ഴ​യെ വ​ക​വയ്ക്കാ​തെ ഓ​രോ പ്ര​ദേ​ശ​ത്തും ഇ​ഷ്ട​ടീ​മു​ക​ൾ​ക്കാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ക​ട്ടൗ​ട്ടു​ക​ളും ഉ​യ​ർ​ത്തു​ന്നു.
സ്വ​ന്തം ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന വാ​ച​ക​ങ്ങ​ളാ​ണ് ബോ​ർ​ഡു​ക​ളി​ൽ നി​റ​യു​ന്ന​ത്. അ​തേ​സ​മ​യം എ​തി​ർ ആ​രാ​ധ​ക​ർ​ക്ക് അ​തു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു. അ​ത്ത​രം പ്ര​യോ​ഗ​ങ്ങ​ളാ​ണ് ബോ​ർ​ഡി​ൽ നി​റ​യു​ന്ന​ത്.

കാ​ലി​ട​റി​യി​ട്ടു​ണ്ട്, ക​ര​ങ്ങ​ൾ ത​ള​ർ​ന്നി​ട്ടു​ണ്ട്, ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​ട്ടു​ണ്ട്... പ​ക്ഷേ, കാ​ന​റി​ക​ൾ ത​ക​ർ​ന്നി​ട്ടി​ല്ല... എ​ന്നെ​ഴു​തി​യ വ​ൻ ബോ​ർ​ഡാ​ണ് ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ച​ങ്ങ​രം​കു​ളം ഉ​ദി​നു​പ​റ​ന്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ബ്ര​സീ​ലി​ന്‍റെ ഒ​രു​പി​ടി കി​ട​യ​റ്റ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ത്തി​നൊ​പ്പം കോ​ച്ച് കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യു​ടെ പ​ട​വും കാ​ണാം.

മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ർ ഏ​റെ​യെ​ങ്കി​ലും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലി​നും വ​ലി​യ ആ​രാ​ധ​കക്കൂ​ട്ട​മു​ണ്ട്. അ​തി​നാ​ൽ ല​യ​ണ​ൽ മെ​സി​യു​ടെ​യും നെ​യ്മ​റി​ന്‍റെ​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ​യും ആ​രാ​ധ​ക​ർ ത​മ്മി​ലു​ള്ള ക​ടു​ത്ത മ​ത്സ​ര​മാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ലും ക​ണ്ടു​വ​രു​ന്ന​ത്. പ്രാ​യം അ​ല​ട്ടു​ന്ന​തി​നാ​ൽ ഈ ​മൂ​ന്ന് സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ അ​വ​സാ​ന ലോ​ക​ക​പ്പ് മ​ത്സ​ര​മാ​യി​രി​ക്കും ഇ​തെ​ന്ന് ഉ​റ​പ്പി​ക്കാം. മ​റ്റു ടീ​മു​ക​ളാ​യ ജ​ർ​മ​നി, ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കും ജി​ല്ല​യി​ൽ ആ​രാ​ധ​ക​രു​ണ്ട്.

മ​ത്സ​ര​ങ്ങ​ൾ അ​ടു​ത്ത​തോ​ടെ വെ​ല്ലു​വി​ളി​ക​ളും പോ​ർ​വി​ളി​ക​ളും ഓ​രോ പ്ര​ദേ​ശ​ത്തും ഹ​രം കൊ​ള്ളി​ക്കു​ന്നു​ണ്ട്. ഫ്ള​ക്സ് ബോ​ർ​ഡു​ക​ളു​ടെ പേ​രി​ലു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ഓ​രോ​യി​ട​ത്തും ന​ട​ക്കു​ന്ന​ത്. വാ​ശി​യോ​ടെ​യാ​ണ് ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്സു​ക​ളും വ​ഴി​വ​ക്കി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വേ​ള ഫ്ള​ക്സ് പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൊ​യ്ത്തു കാ​ല​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ട്ടു​മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടെ ഫ്ള​സ്ക​ൾ ചെ​യ്തു​വ​രു​ന്നു. ഇ​ഷ്ട​ടീ​മു​ക​ളു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും പ്ര​ക​ട​ന​ങ്ങ​ളു​ടെ ആ​വേ​ശ​മു​യ​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ബോ​ർ​ഡി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ പ​ണം പി​രി​ച്ചെ​ടു​ത്തും സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്പോ​ണ്‍​ഷ​ർ​ഷി​പ്പി​ലൂ​ടെ​യു​മാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്ല​ബു​ക​ളും കൂ​ട്ടാ​യ്മ​ക​ളും ചേ​ർ​ന്ന് വ​ലി​യ സ്ക്രീ​നി​ൽ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യ വാ​തു​വ​യ്പ് സം​ഘ​ങ്ങ​ളും ഇ​തി​നി​ട​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ പ​ല​തും അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​ണ്. എ​ന്നി​രു​ന്നാ​ലും ആ​വേ​ശ​ത്തി​ന് അ​തൊ​ന്നും ത​ട​സ​മ​ല്ല. ക​ടു​ത്ത ആ​രാ​ധ​ക​ർ ഉ​റ​ക്ക​മൊ​ഴി​ച്ചും ക​ളി കാ​ണു​മെ​ന്ന് ഉ​റ​പ്പാ​ണ്.

District News

കു​ലു​ക്ക​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ ക്രോ​സിം​ഗ് സം​വി​ധാ​ന​മാ​യി

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പൂ​ർ -ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ കു​ലു​ക്ക​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക്രോ​സിം​ഗ് സം​വി​ധാ​നം ഒ​രു​ങ്ങി. 970 മീ​റ്റ​ർ നീ​ള​മു​ള്ള ര​ണ്ടാം റെ​യി​ൽ​പാ​ത​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യ സി​ഗ്ന​ൽ സം​വി​ധാ​ന​വു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

16.15 കോ​ടി രൂ​പ​യാ​ണ് കു​ലു​ക്ക​ല്ലൂ​രി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റെ​യി​ൽ​വേ ചെ​ല​വ​ഴി​ച്ച​ത്. നി​ല​വി​ലെ ഒ​ന്നാം പാ​ള​ത്തെ പു​തി​യ ര​ണ്ടാം പാ​ള​വു​മാ​യി ബ​ന്ധി​പ്പി​ച്ച് സു​ര​ക്ഷ പ​രി​ശോ​ധ​ന​യും സി​ഗ്ന​ൽ സം​വി​ധാ​ന​വും പ​രി​ശോ​ധി​ച്ച ശേ​ഷ​മു​ള്ള ക​മ്മീ​ഷ​നിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​ലു​ക്ക​ല്ലൂ​രി​ൽ ഡി​വി​ഷ​ണി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി.

ഇ​തോ​ടെ കു​ലു​ക്ക​ല്ലൂ​ർ സ്റ്റേ​ഷ​ൻ ദി​വ​സം മു​ഴു​വ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ന്നു. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു. 66 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ്രാ​ഞ്ച് ലൈ​ൻ ആ​ണ് ഷൊ​ർ​ണൂ​ർ -നി​ല​ന്പൂ​ർ പാ​ത.

ഇ​ക്കാ​ലം വ​രെ ഷൊ​ർ​ണൂ​ർ ക​ഴി​ഞ്ഞാ​ൽ 28 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള അ​ങ്ങാ​ടി​പ്പു​റ​ത്തും 56 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള വാ​ണി​യ​ന്പ​ല​ത്തു​മാ​ണ് ക്രോ​സിം​ഗ് ലൈ​നു​ക​ൾ ഉ​ള്ള​ത്. ഷൊ​ർ​ണൂ​രി​നും അ​ങ്ങാ​ടി​പ്പു​റ​ത്തി​നും മ​ധ്യേ​യാ​ണ് പു​തി​യ ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ വ​ന്ന​ത്.

District News

അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം: "സി​മാ​ക്’ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

മ​ല​പ്പു​റം: അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്ഥാ​പ​ന​ങ്ങ​ളെ അ​ട​ച്ച് പൂ​ട്ട​ലി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​മ​ന്‍റ് ബ്ലോ​ക്ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​ലോ​ക്ക് മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​മാ​ക്) വ്യ​വ​സാ​യ​ ​മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് നി​വേ​ദ​നം ന​ൽ​കി.

ജി​ല്ല​യി​ൽ അ​റു​നൂ​റും സം​സ്ഥാ​ന​ത്ത് 12,100 സ്ഥാ​പ​ന​ങ്ങ​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ക്വാ​റി, ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ടി​ക്ക​ടി​യു​ള്ള വി​ല​ക്ക​യ​റ്റ​വും അ​സം​സ്കൃ​വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​നു​ദി​നം വി​ല​കൂ​ടു​ക​യാ​ണ്. ചെ​ങ്ക​ല്ല് ല​ഭ്യ​മാ​കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​ല്ലി​ന്‍റെ വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ലയ്​ക്ക് സി​മ​ന്‍റ് ഹോ​ളോ​ക​ട്ട​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കും ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന സി​മ​ന്‍റ് ഹോ​ളോ ബ്രി​ക്സു​ക​ൾ ആ​ണെ​ന്ന​തി​നാ​ൽ ഇ​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ ന്യാ​യ​മാ​യ​വി​ല​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ൻ​വ​ർ സു​പ്രീം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഫ​സ​ലു​ൽ ഹ​ഖ് പ​റ​ന്പാ​ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ഹൈ​ടെ​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ ബാ​വ സ്റ്റാ​ർ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ, ക​രീം പാ​സ്കോ, എം.​സി. ഹം​സ കോ​ട്ട​ക്ക​ൽ, ബാ​വ ബെ​ഞ്ചാ​ലി എ​ന്നി​വ​രാ​ണ് ന​വേ​ദ​നം ന​ൽ​കി​യ​ത്.

District News

കു​റു​വ പ​ഞ്ചാ​യ​ത്തി​ൽ "സൂ​ര്യ​കാ​ന്തി' രണ്ടാംഘട്ടം

പ​ട​പ്പ​റ​മ്പ് : പ്രീ-​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന "സൂ​ര്യ​കാ​ന്തി’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. "ക​ളി​യി​ലൂ​ടെ പ​ഠ​നം'എ​ന്ന ന​വീ​ന വി​ദ്യാ​ഭ്യാ​സ ആ​ശ​യം അ​ടി​സ്ഥാ​ന​മാ​ക്കി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ പ​ഠ​നാ​നു​ഭ​വ​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​വും ഫ​ല​പ്ര​ദ​വു​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ പ്രീ-​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നൂ​ത​ന ബോ​ധ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും സം​ഘ​ടി​പ്പി​ച്ചു.

പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് മേ​ജ​ർ ജി​നേ​ഷ് മേ​നോ​ൻ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ബ്ദു​ൾ​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എം. ​ഷാ​ക്കി​ർ, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​മും​താ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ബൂ​ബ​ക്ക​ർ പാ​റ​യി​ൽ, കെ. ​മു​ബ​ഷി​ർ, വി. ​ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 

District News

"അ​ക്ഷ​ര​മു​ദ്ര'യ്ക്ക് തു​ട​ക്കം: മി​ക​വു നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു

താ​നു​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​പി. സ്മി​ജി താ​നാ​ളൂ​ർ ഡി​വി​ഷ​നി​ൽ ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​ര​മു​ദ്ര പ​ദ്ധ​തി​ക്ക് തു​ട​ക്കം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽനി​ന്ന് വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ച്ചു.

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ​വ​രും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ​യു​മാ​ണ് അ​നു​മോ​ദി​ച്ച​ത്. വ​ട്ട​ത്താ​ണി സി.​കെ. ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങ് പി.​കെ. ന​വാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ​ഹാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തി​രൂ​ർ സ​ബ് ക​ള​ക്‌ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. സ്മി​ജി, താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​നൗ​ഷാ​ദ്, താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ഒ. അ​സ്ഗ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഫാ​ത്തി​മ ബീ​വി, കെ.​എ​ൻ. മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, ഒ. ​രാ​ജ​ൻ, നൂ​ഹ് ക​രി​ങ്ക​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​ഴി​ക്ക​ട​വി​ൽ വീ​ടു​ക​ൾ​ക്ക് നേ​രേ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം

എ​ട​ക്ക​ര (മ​ല​പ്പു​റം): വ​ഴി​ക്ക​ട​വി​ൽ വീ​ടു​ക​ൾ​ക്ക് നേ​രേ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. ഒ​രു വീ​ടി​ന്‍റെ പി​റ​കി​ൽ കെ​ട്ടി​യു​ണ്ടാ​ക്കി​യ അ​ടു​ക്ക​ള​യും പാ​ത്ര​ങ്ങ​ളും ത​ക​ർ​ത്തു. മ​റ്റൊ​രു വീ​ടി​ന്‍റെ ഓ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും അ​ടു​ക്ക​ള​യി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ന​മ​റി​യി​ലെ പു​ഞ്ച​ക്കൊ​ല്ലി കു​മാ​ര​ദാ​സ​ൻ, മു​ള​യം​പ​റ​ന്പി​ൽ സൈ​ന​ബ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക​വി​ള​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​ക​ൾ പ​രാ​ക്ര​മം കാ​ട്ടി​യ​ത്.

സൈ​ന​ബ​യു​ടെ വീ​ടി​ന്‍റെ പി​റ​കി​ൽ കെ​ട്ടി​യു​ണ്ടാ​ക്കി​യ അ​ടു​ക്ക​ള ത​ക​ർ​ത്ത ആ​ന​ക​ൾ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ഇ​വി‌​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പൂ​വ​ത്തി​പ്പൊ​യി​ൽ മൂ​ച്ചി​ക്ക​ൽ മോ​ഹ​ന​നും ഭാ​ര്യ സു​നി​ത​യും മൂ​ന്നു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ന​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
കു​മാ​ര​ദാ​സ​ന്‍റെ വീ​ടി​ന്‍റെ ഓ​ടു​ക​ൾ ത​ക​ർ​ത്ത ആ​ന ഉ​ത്ത​ര​ത്തി​ന്‍റെ വി​ട​വി​ലൂ​ടെ തു​ന്പി​ക്കൈ​യി​ട്ട് അ​ടു​ക്ക​ള​യി​ലെ അ​രി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു. ഒ​രു മാ​സം മു​ന്പ് കു​മാ​ര​ദാ​സ​ന്‍റെ അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തി​രു​ന്നു.

ഡീ​സ​ന്‍റ്കു​ന്നി​ലെ പു​ല്ലം​തൊ​ടി​ക അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ അ​ഞ്ഞൂ​റോ​ളം വാ​ഴ​ക​ളും പു​ലി​യോ​ട​ൻ ജാ​ഫ​ർ, രാ​മ​ത്ത്പ​റ​ന്പി​ൽ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ടം പാ​ടെ ന​ശി​പ്പി​ച്ചു. പ​രാ​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം കാ​ട്ടി​ലേ​ക്ക് ക​യ​റി​യ ആ​ന​ക്കൂ​ട്ടം വ​നാ​തി​ർ​ത്തി​യി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ആ​ന​മ​റി, പൂ​വ​ത്തി​പ്പൊ​യി​ൽ, ഡീ​സ​ന്‍റ്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നൂ​റു​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ, ക​ടു​വ, പു​ലി, കാ​ട്ടു​പ​ന്നി എ​ന്നി​വ​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്. രാ​വി​ലെ മ​ദ്ര​സ​യി​ലും സ്കൂ​ളി​ലും പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​ർ, പ​ത്ര​വി​ത​ര​ണ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്.

കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ ഈ ​മേ​ഖ​ല​യി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് തൂ​ക്ക് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ നെ​ല്ലി​ക്കു​ത്ത് വ​നം ഔ​ട്ട്പോ​സ്റ്റ് മു​ത​ൽ ആ​ന​മ​റി വ​നം​സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തേ​ക്ക് തൂ​ക്ക് ഫെ​ൻ​സിം​ഗ് ഇ​ല്ലാ​ത്ത​താ​ണ് കാ​ട്ടാ​ന​ക​ൾ ജ​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കാ​ര​ണം. ഇ​തി​ന് പു​റ​മെ അ​ടു​ത്തി​ട​യു​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ് ഫെ​ൻ​സിം​ഗ് ത​ക​ർ​ന്നി​ട്ടു​മു​ണ്ട്. നി​ര​ന്ത​ര​മു​ള്ള വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത്.

District News

ക​രി​ങ്ക​ൽ ക്വാ​റി​ക​ളെ ഹ​രി​താ​ഭ​മാ​ക്കി ചി​റ​യി​ൽ ഗാ​ർ​ഡ​ൻ

മ​ല​പ്പു​റം: പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ക്വാ​റി​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പ​ടെ ക​ർ​ശ​ന​മാ​യി ഇ​ട​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ​ഭൂ​മി​യാ​യി ക്വാ​റി​യെ മാ​റ്റി​യ കൊ​ണ്ടോ​ട്ടി ചി​റ​യി​ൽ ഗാ​ർ​ഡ​ൻ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. വി​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം വ​ള​രു​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ളും തൈ​ക​ളും ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യ്ക്ക് പ​രു​വ​പ്പെ​ടു​ത്തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​ത്തെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​നി​ട​യി​ല്ലാ​ത്ത​തും എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യി വ​ള​രു​ന്ന​തു​മാ​യ മ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തി​ൽ നി​ന്ന് അ​തേ ഗു​ണ​ത്തി​ലു​ള്ള തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് ചി​റ​യി​ൽ ഗാ​ർ​ഡ​ന്‍റെ പ്ര​ത്യേ​ക​ത.

കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​ൻ മ​ടി​ക്കു​ന്ന അ​വ​ക്കാ​ഡോ ഉ​ൾ​പ്പ​ടെ അ​നേ​കം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ സ​മൃ​ദ്ധ​മാ​യി ഇ​വി​ടെ വ​ള​ർ​ത്തു​ന്നു. അ​ഞ്ചു​വ​ർ​ഷം മു​ന്പു​വ​രെ ക​രി​ങ്ക​ൽ ക്വാ​റി​യാ​യി​രു​ന്നു ഈ ​പ്ര​ദേ​ശം. 2024ൽ ​ലൈ​സ​ൻ​സ് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗാ​ർ​ഡ​ൻ തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. പ്ര​കൃ​തി​യെ വേ​ദ​നി​പ്പി​ച്ച അ​തേ സ്ഥ​ല​ത്ത് പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ചെ​ടി​ക​ളും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന കേ​ന്ദ്രം. ക​രി​ന്പാ​റ​ക​ൾ വ​ള​ർ​ന്ന മ​ണ്ണി​ൽ ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​നി​ട​യി​ല്ലാ​ത്ത വ്യ​ത്യ​സ്ത​യി​ന​ങ്ങ​ൾ ഇ​ന്ന് യ​ഥേ​ഷ്ടം വ​ള​രു​ന്നു. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള മാ​വ്, പ്ലാ​വ്, റ​ന്പൂ​ട്ട​ൻ, ക​ശു​മാ​വ്, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക് തു​ട​ങ്ങി അ​നേ​കം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ഇ​വി​ടെ വ​ള​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്. ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, ലെ​യ​റിം​ഗ് എ​ന്നീ രീ​തി​ക​ളി​ലൂ​ടെ​യാ​ണ് ഉ​ദ്പാ​ദ​നം.

വി​ഷ​ര​ഹി​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​മാ​ണ് ഈ ​കു​ന്നി​ൻ പ്ര​ദേ​ശം. 50ല​ധി​കം ഇ​ന​ത്തി​ലു​ള്ള മാ​വു​ക​ൾ, 12 ഇ​നം പ്ലാ​വു​ക​ൾ, ഏ​ഴി​നം റ​ന്പൂ​ട്ടാ​ൻ, നാ​ല് ഇ​ന​ത്തി​ലു​ള്ള ചി​ക്കു, പ​ല​ത​രം ലോ​ഗ​ൻ, ചാ​ന്പ, മി​റാ​ക്കി​ൾ ഫ്രൂ​ട്ട്, ജാ​തി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഗാ​ർ​ഡ​നി​ൽ സു​ല​ഭം. അ​ക്കൂ​ട്ട​ത്തി​ൽ അ​വ​സാ​ന​ത്തെ അ​തി​ഥി​യാ​ണ് അ​വ​ക്കാ​ഡോ.

ശൈ​ത്യ​ത്തി​ൽ വ​ള​രു​ന്ന ഫ​ല​വൃ​ക്ഷ​മാ​ണ് അ​വ​ക്കാ​ഡോ. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ൽ കാ​യ്ഫ​ലം ത​രു​ന്ന ട്രോ​പ്പി​ക്ക​ൽ അ​വ​ക്കാ​ഡോ ക​ണ്ടെ​ത്തി ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ് എ​ന്നി​വ വ​ഴി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ചി​റ​യി​ൽ ഗാ​ർ​ഡ​നി​ൽ ചെ​യ്ത​ത്. ചൂ​ടു​കാ​ല​ത്ത് കാ​യ്ക്കു​ന്ന അ​വ​ക്കാ​ഡോ​യു​ടെ തൈ​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രു​മേ​റി. കേ​ര​ള​ത്തി​ൽ മ​റ്റൊ​രി​ട​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​ക്കാ​ഡോ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ഗാ​ർ​ഡ​ൻ ഉ​ട​മ കെ.​എം. കോ​യാ​മു പ​റ​ഞ്ഞു.

36 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഗാ​ർ​ഡ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് ക്വാ​റി നി​ക​ത്തി കൃ​ത്രി​മ​മാ​യു​ണ്ടാ​ക്കി​യ വ​ന​മാ​ണ്. ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം ജ​ല​സം​ഭ​ര​ണി​യാ​യി മാ​റ്റി. നാ​ലേ​ക്ക​ർ സ്ഥ​ലം പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​യ മ​ദ​ർ മ​ര​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ്. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ ന​ഴ്സ​റി​ക​ളി​ലേ​ക്ക് ചി​റ​യി​ൽ ഗാ​ർ​ഡ​നി​ൽ നി​ന്ന് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. നേ​രി​ട്ടും അ​ല്ലാ​തെ​യും അ​നേ​കം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്.

District News

പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​യി​ല്ല : മു​ണ്ടേ​രി​യി​ലെ ആ​ദി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ

എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്തി​യി​ല്ല. സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. 2019 ലെ ​പ്ര​ള​യ​ത്തി​ൽ ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി​യു​ടെ വി​ല നി​ശ്ച​യ​വും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളു​മാ​ണ് വൈ​കു​ന്ന​ത്.

മു​ണ്ടേ​രി വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും വ​ന​യോ​ര മേ​ഖ​ല​ക​ളി​ലും അ​ധി​വ​സി​ക്കു​ന്ന കു​ന്പ​ള​പ്പാ​റ, ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, നാ​ര​ങ്ങാ​പ്പൊ​യി​ൽ, ത​ണ്ട​ൻ​ക​ല്ല് എ​ന്നീ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ മൂ​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി​യും വീ​ടും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് മു​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്. ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് എ​ട്ട് മാ​സം മു​ന്പ് സ​ർ​ക്കാ​ർ വീ​ണ്ടും ഭൂ​മി ക​ണ്ടെ​ത്താ​ൻ വി​ജ്ഞാ​പ​ന​മി​റ​ക്കി.

ഇ​തേ​ത്തു​ട​ർ​ന്ന് പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ലോ​ളം ഭൂ​വു​ട​മ​ക​ൾ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഭൂ​മി ന​ൽ​കാ​ൻ ത​യാ​റാ​യി. ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​റ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി ഭൂ​മി വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഭൂ​മി​യി​ന്മേ​ലു​ള്ള സ​ക​ല സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി അ​ന​കൂ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നി​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്യോ​ഗ​സ്ഥ സ്ഥ​ലം​മാ​റ്റ​വും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളും തു​ട​ർ​ന്നു​ണ്ടാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​ക്കി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ക​ള​ക്ട​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ വാ​ല്വേ​ഷ​ൻ ക​മ്മി​റ്റി ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്ന് ഭൂ​മി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള സ്ക്രൂ​ട്ടി​നിം​ഗ് ക​മ്മി​റ്റി ഭൂ​വു​ട​മ​ക​ളെ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് വി​ളി​പ്പി​ച്ച് വി​ല നി​ശ്ച​യം ന​ട​ത്തു​ക​യാ​ണ് ഇ​നി ചെ​യ്യേ​ണ്ട​ത്.
ക​ള​ക്ട​ർ നി​ശ്ച​യി​ക്കു​ന്ന വി​ല ഉ​ട​മ​ക​ൾ​ക്ക് സ്വീ​കാ​ര്യ​മെ​ങ്കി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​തേ​യു​ള്ളൂ. ഭൂ​മി ഏ​റ്റെു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ല​ന്പൂ​ർ എം​എ​ൽ​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ല​ത​വ​ണ ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ വീ​ണ്ടും വൈ​കു​ക​യാ​ണ്. പ്ര​ള​യം ന​ട​ന്ന് ഏ​ഴ് വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ഭ​വ​ന​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ വ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ വി​രി​ച്ച ഷെ​ഡു​ക​ളി​ൽ ദു​രി​തം​പേ​റി​യാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്. ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​മോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഇ​വ​ർ​ക്ക് അ​ന്യ​മാ​ണ്. ആ​സ​ന്ന​മാ​യ വ​ർ​ഷ​കാ​ല​ത്തും ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കൂ​ര​ക​ളി​ൽ ദു​രി​തം​പേ​റി ക​ഴി​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ആ​ദി​വാ​സി​ക​ൾ.

District News

കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്കം: ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി മ​ന്ത്രി പി.​കെ. ബ​ഷീ​ർ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​നി​വാ​ര​ണ-​മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ല​പ്പു​റം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ്‍​ലൈ​നി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി വി​ല​യി​രു​ത്തി.

കാ​ല​വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ എ​ല്ലാ വ​കു​പ്പു​ക​ളും പൂ​ർ​ണ സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

റോ​ഡു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റോ​ഡ​രി​കി​ലെ കാ​ടു​ക​ളും പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ലും അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ളും ചി​ല്ല​ക​ളും മു​റി​ച്ചു​മാ​റ്റാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വ​കു​പ്പ് മേ​ധാ​വി​ക​ൾ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്ക​ൽ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ലെ ഏ​കോ​പ​നം എ​ന്നി​വ​യും യോ​ഗം വി​ല​യി​രു​ത്തി. അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​ജ​ബ്ബാ​ർ ഹാ​ജി, എ​ഡി​എം സി.​എ​സ്. രാ​ജേ​ഷ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ചോ​ക്കാ​ട് നാ​ല്പ​ത് സെ​ന്‍റ് ഉ​ന്ന​തി​യി​ൽ കോ​ട്ടെ​രു​മ ശ​ല്യം രൂ​ക്ഷം

കാ​ളി​കാ​വ്: മ​ല​യോ​ര ജ​ന​ത ഈ ​വ​ർ​ഷ​വും കോ​ട്ടെ​രു​മ ശ​ല്യം​കാ​ര​ണം കൊ​ടി​യ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും സ​മീ​പ​ത്തെ വ​ന​ത്തോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളി​ൽ വ​ലി​യ തോ​തി​ലാ​ണ് കോ​ട്ടെ​രു​മ​ക​ൾ ത​ന്പ​ടി​ക്കു​ന്ന​ത്.

ചോ​ക്കാ​ട് നാ​ല്പ​ത് സെ​ന്‍റ് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ ചി​ല വീ​ടു​ക​ളും സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും കോ​ട്ടെ​രു​മ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലും കോ​ട്ടെ​രു​മ ശ​ല്യം രൂ​ക്ഷ​മാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ൽ വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പം എ​ത്തു​ന്ന കോ​ട്ടെ​രു​മ അ​ഥ​വാ മു​പ്ലി വ​ണ്ടു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം മു​ന്പ​ത്തേ​ക്കാ​ൾ വ​ലി​യ തോ​തി​ലാ​ണ് ഇ​വ എ​ത്തി​യി​രി​ക്കു​ന്ന​ത്.

നാ​ല്പ​ത് സെ​ന്‍റ് ആ​ദി​വാ​സി ഉ​ന്ന​തി സ്കൂ​ളി​നും തൊ​ട്ട​ടു​ത്ത അ​ങ്ക​ണ​വാ​ടി​ക്കും കോ​ട്ടെ​രു​മ വ​ലി​യ ശ​ല്യ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ലെ​ല്ലാം കോ​ട്ടെ​രു​മ നി​റ​ഞ്ഞി​ട്ടു​ണ്ട്.

വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം എ​ത്തു​ന്ന കോ​ട്ടെ​രു​മ​ക​ൾ മ​ഴ​ക്കാ​ലം തു​ട​ങ്ങി ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റു​ക. നാ​ല്പ​ത് സെ​ന്‍റ് പ​ഴ​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ മു​റ്റ​ത്തു ത​ന്നെ​യാ​ണ് പു​തി​യ കെ​ട്ടി​ട​വും സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ഴ​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

കോ​ട്ടെ​രു​മ​യു​ടെ സ്ര​വം ശ​രീ​ര​ത്തി​ൽ ത​ട്ടി​യാ​ൽ പൊ​ള്ളു​ക​യും ചൊ​റി​ച്ചി​ലും ചി​ല​ർ​ക്ക് അ​ല​ർ​ജി​യു​മു​ണ്ടാ​ക്കും. ചെ​വി​ക്കു​ള്ളി​ലോ മ​റ്റോ കോ​ട്ടെ​രു​മ ക​യ​റി​യാ​ൽ വ​ലി​യ പ്ര​യാ​സ​മാ​ണ് ഉ​ണ്ടാ​കാ​റ്. നാ​ല്പ​ത് സെ​ന്‍റ് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ ഒ​ഴി​വാ​ക്കി​യ പ​ഴ​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ൽ ക​യ​റി​ക്കൂ​ടി​യി​ട്ടു​ള്ള ഈ ​പ്രാ​ണി​ക​ളെ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Latest News

Corehub Up